ജൂബിലി തിരുനാൾ: പാലായിൽ 7, 8 തീയതികളിൽ ഗതാഗത നിയന്ത്രണം

Mail This Article
പാല ∙ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഇന്നു വൈകിട്ട് 6 മുതൽ രാത്രി 9 വരെയും നാളെ രാവിലെ 10 മുതലുമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കോട്ടയം ഭാഗത്തു നിന്ന് പാലാ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പുലിയന്നൂർ പാലം ജംക്‌ഷനിൽ നിന്ന് സമാന്തര റോഡ് വഴി പോകണം. ഈരാറ്റുപേട്ടയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ മഹാറാണി ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് കിഴതടിയൂർ ജംക്‌ഷൻ വഴി സമാന്തര റോഡിലൂടെ പോകണം.
പൊൻകുന്നം ഭാഗത്തു നിന്ന് എത്തുന്ന വാഹനങ്ങൾ പന്ത്രണ്ടാം മൈലിൽ നിന്ന് കടപ്പാട്ടൂർ ബൈപാസ് വഴി പോകണം. തൊടുപുഴ റൂട്ടിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സമാന്തര റോഡിലൂടെ പുലിയന്നൂരിൽ എത്തണം.