ADVERTISEMENT

കുമാരനല്ലൂർ ദേവീ ക്ഷേത്രം മീനപ്പൂര ഉത്സവം നാളെ : കുമാരനല്ലൂർ ∙ ദേവീ ക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം നാളെ നടക്കും. പുലർച്ചെ 4.30നു നിർമാല്യ ദർശനം, 7നു ദേവിയുടെ വലിയ സ്വർണത്തിടമ്പ് ക്ഷേത്ര മതിലകത്ത് എഴുന്നള്ളിക്കും. 8നു പന്തീരടി പൂജ. തുടർന്നു ശ്രീകോവിലിനുള്ളിൽ നിന്നു തെക്കേ വല്യമ്പലത്തിലേക്കു പൂജകൾക്കുള്ള എതിരേൽപ്. മധുര നമ്പൂതിരി കാർമികത്വം വഹിക്കും.വടക്കേ വല്യമ്പലത്തിൽ രാവിലെ മുതൽ ഭക്തജനങ്ങൾക്കു മീനപ്പൂര പൊന്നാനയെ ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും സൗകര്യമുണ്ട്. തെക്കേ വല്യമ്പലത്തിൽ ഉച്ചപ്പൂജ വരെ ബ്രാഹ്‌മണിപ്പാട്ടു നടക്കും. വൈകിട്ട് 7ന് അത്താഴ പൂജ, ദീപാരാധന, അത്താഴ ശ്രീബലി.

രാത്രി 9നു മീനപ്പൂര പൊന്നാനയെയും വട്ടകത്തിൽ അക്ഷതവും ക്ഷേത്ര ഭരണാധികാരി ധ്വജച്ചുവട്ടിൽ കരയോഗം പ്രതിനിധികൾക്കു കൈമാറും. തുടർന്നു കിഴക്കേ ആലിൻചുവട്ടിൽനിന്നു ദേശതാലപ്പൊലിയോടു കൂടി മീനപ്പൂര പൊന്നാന എഴുന്നള്ളത്ത്. 10നു വിളക്കിനെഴുന്നള്ളിപ്പ് അവസാനിക്കുമ്പോൾ മീനപ്പൂര പൊന്നാനയെ കരയോഗം പ്രതിനിധി തിരികെ ഏൽപിക്കുന്നതോടെ ചടങ്ങുകൾ

അവസാനിക്കും.നടപ്പന്തലിൽ വൈകിട്ട് 7നു സോപാനം കലാസമിതിയുടെ നേതൃത്വത്തിൽ ചാലക്കുടി ഗോകുലപാലകൻ അവതരിപ്പിക്കുന്ന കാവടി ചിന്തുപാട്ട്,8നു കുടമാളൂർ കൊട്ടുപ്പള്ളിൽ സിവിഎൻ കളരിയുടെ കളരിപ്പയറ്റ് എന്നിവ നടക്കും. ദേവസ്വം മാനേജർ സി.എൻ.ശങ്കരൻ നമ്പൂതിരി, അസി. മാനേജർ കെ.എ.മുരളി എന്നിവർ നേതൃത്വം നൽകും

വിയറ്റ്നാം ഏർലി പ്ലാവിൻ തൈകൾ 

മരങ്ങാട്ടുപിള്ളി ∙ ഗ്രീൻ വേൾഡ് ക്ലീൻ വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 50 ശതമാനം സബ്സിഡി നിരക്കിൽ വിയറ്റ്നാം ഏർലി ബഡ് പ്ലാവിൻതൈകൾ നൽകുന്നു.:9961400966, 9447182266.

പ്ലാസ്റ്റിക് കത്തിച്ചാൽ നടപടി

മരങ്ങാട്ടുപിള്ളി ∙മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെയും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കെതിരെയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധനകൾ ആരംഭിച്ചു. 2016 ലെ ഖരമാലിന്യ ചട്ടത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെയും ഹരിതകർമസേനകൾക്കു മാലിന്യങ്ങൾ നൽകാത്തവർക്കു എതിരെയും കർശന നിയമ നടപടികൾ ആരംഭിച്ചു.

തുണിസഞ്ചി നിർമാണ പരിശീലനം 

കടുത്തുരുത്തി ∙ കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രവും അവളിടം യുവതി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച തുണിസഞ്ചി നിർമാണ പരിശീലനം സംഘടിപ്പിച്ചു.കടുത്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നയന ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫിസർ ആർ ശ്രീലേഖ അധ്യക്ഷത വഹിച്ചു. അവളിടം ജില്ലാ കോ–ഓഡിനേറ്റർ അനീഷ കണ്ണൻ, ജൻ ശിക്ഷൺ സംസ്ഥാൻ പരിശീലക പ്രീതി മോൾ, അംഗിത എന്നിവർ തുണി സഞ്ചി നിർമാണ പരിശീലനം നൽകി .

ലേബർ റജിസ്ട്രേഷൻ ക്യാംപ് നാളെ

കോട്ടയം ∙ ഫസ്റ്റ് / സെക്കൻഡ് സർക്കിളിലുള്ള വ്യാപാരസ്ഥാപനങ്ങളുടെ ലേബർ റജിസ്ട്രേഷൻ പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനും നാളെ 10 മുതൽ 2 വരെ എം എൽ റോഡിലുള്ള മർച്ചന്റ്സ് അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ക്യാംപ് നടത്തും.

 

 

 

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com