ADVERTISEMENT

കോട്ടയം ∙ ‘വേഗ റെയിൽപാതയുടെ കോട്ടയത്തെ സ്റ്റേഷൻ ശീമാട്ടി റൗണ്ടാനയിൽ..... പല പ്രധാന വ്യാപാര സ്ഥാപനങ്ങൾക്കും മുകളിലൂടെ പാത കടന്നു പോകുന്നു... ’ വേഗ റെയിൽപാതയുടേതെന്നു പറഞ്ഞു പ്രചരിക്കുന്ന മാപ്പുകളിൽ ഒന്നാണിത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് നിർമിച്ച മാപ്പുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നു.

ആശങ്ക വേണ്ട അത് വ്യാജം

സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വേഗ റെയിൽപാതയുടെ (സിൽവർ ലൈൻ) മാപ്പ് വ്യാജമെന്ന് പദ്ധതി നടത്തിപ്പുകാരായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) എംഡി വി.അജിത് കുമാർ പറഞ്ഞു. പദ്ധതിയുടെ ആകാശ സർവേ പൂർത്തിയാക്കി ഓരോ ജില്ലകൾ വഴി കടന്നു പോകുന്ന ഏകദേശ സ്ഥലങ്ങൾ അടങ്ങിയ മാപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങൾക്കു പരിശോധിക്കാം. ഒരാഴ്ചയ്ക്കുള്ളിൽ ആകാശ സർവേ വഴി തയാറാക്കിയ മാപ്പിന്റെ വിവരങ്ങൾ സംസ്ഥാന സർക്കാരിനു കൈമാറും. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും സ്ഥലമേറ്റെടുപ്പ്. ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ എന്നിവ ഒഴിവാക്കിയാകും അവസാന ഘട്ട രൂപരേഖ തയാറാക്കുകയെന്നും അജിത്കുമാർ പറഞ്ഞു.

ഇനി നടപടികൾ ഇങ്ങനെ

∙ ആകാശ സർവേ വഴി ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച മാപ്പ് കെആർഡിസിഎൽ ഒരാഴ്ചയ്ക്കകം കൈമാറും.
∙ സംസ്ഥാന സർക്കാർ പാതയുടെ അലൈൻമെന്റ് പരിശോധിച്ച് അംഗീകാരം നൽകണം
∙ റെയിൽവേ മന്ത്രാലയം, റെയിൽവേ ബോർഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ ഇക്കണോമിക്സ് അഫയേഴ്സ് കമ്മിറ്റി, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അംഗീകാരം.

കോട്ടയം സ്റ്റേഷൻ കൊടൂരാറ്റിന് സമീപം

വേഗ റെയിൽപാതയുടെ കോട്ടയത്തെ ഏക സ്റ്റേഷൻ കൊടൂരാറിനു സമീപം റെയിൽവേയുടെ സ്ഥലത്താണ് വരുന്നത്. ഇവിടേക്ക് പ്രത്യേക റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. പ്രാഥമിക അലൈൻമെന്റ് പ്രകാരം വാകത്താനം, ഇരവിനല്ലൂർ, കോട്ടയം, ഏറ്റുമാനൂർ, പെരുവ വഴിയാണ് ലൈൻ കടന്നു പോകുന്നത്. കെആർഡിസിഎൽ വെബ്സൈറ്റ് വഴി പദ്ധതിയുടെ പ്രാഥമിക രൂപത്തിന്റെ മാപ്പ് പരിശോധിക്കാം. ഓരോ ജില്ലാ അടിസ്ഥാനത്തിൽ മാപ്പുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റ്: https://krdcl.co.in.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com