ക്ഷേത്രച്ചുമരുകളിൽ തെളിയുന്നു, അവതാരകഥകൾ
![ഉദയനാപുരം ക്ഷേത്രത്തിൽ ചുമർച്ചിത്രം രചിക്കുന്ന മാവേലിക്കര ഫൈൻ ആർട്സ് കോളജിലെ മുൻ വിദ്യാർഥി സുധൻ ശിവൻ. ഉദയനാപുരം ക്ഷേത്രത്തിൽ ചുമർച്ചിത്രം രചിക്കുന്ന മാവേലിക്കര ഫൈൻ ആർട്സ് കോളജിലെ മുൻ വിദ്യാർഥി സുധൻ ശിവൻ.](https://img-mm.manoramaonline.com/content/dam/mm/mo/district-news/kottayam/images/2021/10/26/kottayam-temple-mural-painting.jpg?w=1120&h=583)
Mail This Article
വൈക്കം ∙ ഉദയനാപുരം ക്ഷേത്ര നവീകരണ യജ്ഞത്തിനു നിറങ്ങൾ ചാലിച്ച് ക്ഷേത്രത്തിന്റെ ചുമരുകളിൽ സുബ്രഹ്മണ്യ സ്വാമിയുടെ അവതാര കഥകൾ തെളിയുന്നു. മാവേലിക്കര ഫൈൻ ആർട്സ് കോളജിന്റെ പൂർവവിദ്യാർഥി കുടമാളൂർ മാളിയേക്കൽ സുധൻ ശിവനാണ് തനതായ ശൈലിയിൽ ഉദയനാപുരം ക്ഷേത്രത്തിന്റെ ചുമരിൽ സുബ്രഹ്മണ്യ സ്വാമിയുടെ അവതാര കഥയും വിവിധ ഭാവങ്ങളും വർണ ചിത്രമായി രചിക്കുന്നത്.
കേരളീയ ചുമർച്ചിത്ര രീതിയിൽ തഞ്ചാവൂർ രീതി കൂട്ടിച്ചേർത്താണു സുധൻ ശിവൻ ചിത്രരചന നടത്തുന്നത്. സൗദി അറേബ്യ കൊട്ടാരത്തിൽ കഴിഞ്ഞ 9 വർഷമായി അലങ്കാര ജോലികൾക്കു മേൽനോട്ടം വഹിച്ചിരുന്ന സുധൻ ശിവൻ ആദ്യമായാണ് ഒരു ക്ഷേത്രത്തിൽ ദേവസങ്കൽപങ്ങൾക്കു ജീവൻ പകരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫിസിന്റെ മുന്നിലെ മഹാത്മാഗാന്ധി പ്രതിമയുടെ ശിൽപിയും ഇദ്ദേഹമാണ്. ഉദയനാപുരം ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ചുമർച്ചിത്ര രചന ആരംഭിച്ചിട്ട് ഒരാഴ്ചയായി.