ADVERTISEMENT

കോട്ടയം∙ നടക്കാതെ പോയ പദ്ധതികൾ മൂലം നഗരസഭയ്ക്കു നഷ്ടമായത് 32 കോടി. 190 പദ്ധതികളാണ് കഴിഞ്ഞ വർഷം നടക്കാതെ പോയത്. ഇത്തവണത്തെ പദ്ധതി വിഹിതത്തിൽനിന്നു പണം കണ്ടെത്തി പഴയ പദ്ധതികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ നഗരസഭ. ഇതുൾപ്പെടെ 482 പദ്ധതികളാണ് ഇക്കുറി പരിഗണനാപട്ടികയിലുള്ളത്.

2020–2021 സാമ്പത്തിക വർഷത്തിൽ 22 കോടി രൂപയും 2021–22 വർഷം 10 കോടി രൂപയുമാണു പാഴായത്. എസ്ടി ഫണ്ടിൽ നിന്നുമാത്രം 18. 25 ലക്ഷം രൂപ പാഴായി. കഴിഞ്ഞവർഷം നടപ്പിലാക്കേണ്ട 190 പദ്ധതികൾ നടപ്പിലാക്കിയില്ല. വാർഡ് സഭകൾ വിളിച്ചുകൂട്ടിയിട്ട് 6 മാസം പിന്നിട്ടു. പുതിയ പദ്ധതികൾ ഇനിയുള്ള മാസങ്ങൾ കൊണ്ട് പൂർത്തീകരിച്ചു ബിൽ മാറുകയെന്നതു വലിയ വെല്ലുവിളിയാണ്.

മാലിന്യ സംസ്കരണ പദ്ധതികൾ, വനിതാ മാൾ, ശ്മശാനം, വീടുനിർമാണം, ശുചിത്വ മിഷന്റെ വിവിധ പദ്ധതികൾ, കുടിവെള്ള പദ്ധതികൾ തുടങ്ങി ഒട്ടേറെ പദ്ധതികളാണു മുടങ്ങിക്കിടക്കുന്നത്. പച്ചക്കറി മാർക്കറ്റിൽ വനിതാ മാൾ നിർമിക്കാൻ 75 ലക്ഷം വകയിരുത്തിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും തറക്കല്ലിടാൻ പോലും കഴിഞ്ഞില്ല. ശ്മശാനത്തിനു പുതിയ ഫർണസ് വാങ്ങാൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റാണു തയാറാക്കിയത്. അതുപോലും ആരംഭിക്കാൻ കഴിഞ്ഞില്ല.

ദുർബല വിഭാഗക്കാർക്കായുള്ള വിവിധ പദ്ധതികളും മുടങ്ങിയവയിൽ പെടും. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പലതും കിട്ടാക്കനിയാണ്. ഭൂമിയും വീടുമില്ലാത്ത 16 അപേക്ഷകരിൽ ഒരാൾക്കു പോലും വീടു ലഭിച്ചിട്ടില്ല. പഠനമുറിക്കു 2 അപേക്ഷകരിൽ ഒരാൾക്കു മാത്രമാണു സഹായം ലഭിച്ചത്. 

പ്രതിഷേധവുമായി ബിജെപി

നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ ബി.ജെപി നഗരസഭാ കാര്യാലയത്തിനു മുൻപിൽ ധർണ സംഘടിപ്പിച്ചു. കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.ആർ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വിനു ആർ.മോഹൻ, എ.ശങ്കരൻ, ബിനു പാറക്കൽ, ദിവ്യ സുജിത്ത്, റീബാ വർക്കി, ബിജെപി മണ്ഡലം സെക്രട്ടറി സി.കെ.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

നഗരശുചീകരണത്തിന് ജീവനക്കാരെ നിയമിക്കുന്നില്ല

159 ശുചീകരണത്തൊഴിലാളികളായിരുന്നു നഗരസഭയ്ക്കുണ്ടായിരുന്നത്. ചിലർ പെൻഷൻ ആയതോടെ ഇപ്പോൾ ഇത് 140 ആയി. ജീവനക്കാരുടെ അഭാവം മൂലം നഗരം ചീഞ്ഞുനാറുകയാണ്. പരിഹാരമെന്ന നിലയ്ക്ക് 50 പേരെ പുതുതായി നിയമിക്കാൻ കൗൺസിൽ തീരുമാനിക്കുകയും എംപ്ലോയബിലിറ്റി സെന്ററിൽനിന്നു 50 പേരെ കണ്ടെത്തുകയും അഭിമുഖം നടത്തുകയും ചെയ്തു. എന്നാൽ നിയമനം നടന്നില്ല. ജീവനക്കാരെ നിയമിക്കാത്തതിനു പിന്നിൽ രഹസ്യ അജൻഡ ഉണ്ടെന്നാണ് എൽഡിഎഫ്, ബിജെപി കൗൺസിലർമാർ ആരോപിക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com