കെഎസ്ആർടിസി ബസ് കഴുകി അർച്ചന വനിതാ കൂട്ടം

Mail This Article
കോട്ടയം∙ ജ്യോതി ജീവപൂർണ ട്രസ്റ്റ്- അർച്ചന വിമൻസ് സെന്ററിലെ അമ്പതോളം വനിതകൾ ചേർന്ന് കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കഴുകിയും പരിസരം വൃത്തിയാക്കിയും ഗാന്ധിജയന്തി ദിനം ആചരിച്ചു. ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കിഴിൽ സ്ത്രീ സുരക്ഷ, പദവി, അവകാശങ്ങൾ തുടങ്ങിയ ഗാന്ധിയൻ ലക്ഷ്യങ്ങൾക്കു വേണ്ടി ഏറ്റുമാനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അർച്ചന വിമൻസ് സെന്റർ.
കോട്ടയം മുനിസിപ്പാലിറ്റി ചെയർപഴ്സൺ ജിൻസി സെബാസ്റ്റ്യൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. അർച്ചന വിമൻസ് സെന്റർ ഡയറക്ടർ മിസ്സ്. ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി കോട്ടയം ഡിപ്പോ കൺട്രോൾ ഓഫിസർ സജിമോൻ, സ്റ്റേഷൻ മാസ്റ്റർ പ്രേംലാൽ, എന്നിവർ സന്ദേശം നൽകി. മിസ് ആനി ജോസഫ്, റ്റീനു ഫ്രാൻസിസ്, പോൾസൺ.കെ.എഫ്, ജയശ്രീ.പി.കെ, ശ്രുതിമോൾ.വി.എസ്, ഷൈനി ജോഷി, മിസ്സ്. മറിയമ്മ ജോസഫ് എന്നിവർ നേതൃത്വം നൽകി. പവർ വാഷ് മെഷീനും പുല്ലുവെട്ടു മെഷീനും മറ്റും ഉപയോഗിച്ചാണ് അർച്ചന വനിതകൾ ശുചീകരണം നടത്തിയത്.