ADVERTISEMENT

എരുമേലി ∙ പൊലീസ് എരുമേലിയിലെ പാർക്കിങ് മൈതാനങ്ങളിൽ വാഹനങ്ങൾ തടഞ്ഞതോടെ തീർഥാടകർ റോഡ് ഉപരോധിച്ചു. പമ്പയിലും നിലയ്ക്കലിലും തീർഥാടക വാഹനങ്ങളുടെ തിരക്കേറിയതോടെയായിരുന്നു പൊലീസ് നടപടി.ഇന്നലെ വൈകിട്ട് 3നാണു സംഭവം. പേട്ടതുള്ളൽ പാതയിലെ ജമാഅത്ത് മൈതാനത്തിനു മുന്നിലാണ് കർണാടക, തമിഴ്നാട് തീർഥാടകർ റോഡ് ഉപരോധിച്ചത്. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീർഥാടകർ വഴങ്ങിയില്ല. ഇതോടെ നഗരത്തിലും കാഞ്ഞിരപ്പളളി, മുണ്ടക്കയം, റാന്നി റോഡുകളിലും കിലോമീറ്ററുകളോളം ഗതാഗത തടസ്സം ഉണ്ടായി. നാട്ടുകാർ ഏറെ ബുദ്ധിമുട്ടി. വൈകാതെ വാഹനങ്ങൾ കടത്തിവിടാമെന്ന് പൊലീസ് ഉറപ്പു നൽകിയതോടെയാണ് തീർഥാടകർ പ്രതിഷേധം അവസാനിപ്പിച്ചത്. 2 മണിക്കൂറിലധികം റോഡിൽ തടസ്സം ഉണ്ടായി. ഇന്നലെ പുലർച്ചെ മുതൽ പൊലീസ് പാർക്കിങ് മൈതാനങ്ങളിൽ തീർഥാടക വാഹനങ്ങൾ നിയന്ത്രിച്ചിരുന്നു. രാവിലെ അരമണിക്കൂർ ഇടവിട്ട് 10 വാഹനങ്ങൾ വീതമാണ് കടത്തിവിട്ടത്.

English Summary:

Erumeli road block caused major traffic congestion. Pilgrims protested police restrictions on vehicle entry near Pamba and Nilackal, leading to a two-hour road blockage and affecting local residents.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com