ADVERTISEMENT

വൈക്കം ∙ ടിവിപുരം കവലയിൽ മാവേലി സ്റ്റോറിന് എതിർവശം റോഡരികിൽ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മരക്കഷ്ണങ്ങൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നതായി പരാതി. അപകട ഭീഷണിയിലായ മരം പഞ്ചായത്ത് അധികൃതർ മാസങ്ങൾക്കു മുൻപ് മുറിച്ച് തടി റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടത്തെ കൊടുംവളവിൽ വാഹനങ്ങൾ അപകടത്തിൽപെടുന്നത് സ്ഥിരം സംഭവമാണ്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് മരക്കഷണങ്ങൾ മാറ്റി അപകട സാധ്യത ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

Roadside wood pile poses danger in Vaikom. Locals are demanding the removal of a large woodpile that has been left unattended near the Mahaveli store, causing safety concerns for months.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com