ADVERTISEMENT

കോട്ടയം ∙ തിരുനക്കര പൂരത്തിനു നാളെ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും.  ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിലായിരിക്കും ശിവരാജു. മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പുമേറ്റും. സമീപപ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ നാളെ രാവിലെ 9നു ക്ഷേത്രമുറ്റത്തു സംഗമിക്കും. 

പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകൾ: തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ, തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വേമ്പനാട് അർജുൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ,  ഉണ്ണിപ്പള്ളി ഗണേശൻ, കല്ലുത്താഴ് ശിവസുന്ദർ.

ആനയൂട്ട് നടത്തി 
കോട്ടയം ∙ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത് ഉത്സവത്തോടനുബന്ധിച്ച് പ്രത്യക്ഷ ഗണപതിയുടെ സങ്കൽപമായി കരുതി 5 ആനകൾക്ക് ആനയൂട്ട് നടത്തി. ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ഭക്തരും ചേർന്നാണു ചടങ്ങ് നടത്തിയത്.    നെയ്യ്, ശർക്കര, നാളികേരം, നിവേദ്യങ്ങൾ എന്നിവ ചേർത്ത് തയാറാക്കിയ ഉരുളകളും കരിമ്പും ഔഷധ ദ്രവ്യങ്ങളുമാണ് ആനകൾക്കു നൽകിയത്. 

ക്ഷേത്രത്തിലെ വഴിപാട് നിരക്കുകൾ കൂട്ടി
ക്ഷേത്രത്തിലെ നെൽപറ വഴിപാടിന്റെ നിരക്ക് കൂട്ടി.  നെൽപറ വഴിപാടിനു ഇന്നു മുതൽ 160 രൂപ നൽകണം.120 രൂപയായിരുന്നു.  ഉത്സവവുമായി ബന്ധപ്പെട്ട് ഇപ്പോൾ കൂടുതൽ നെൽപറ വഴിപാട് നടക്കാറുണ്ട്. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ എല്ലാ വഴിപാടുകളുടെയും  നിരക്കുകൾ കൂട്ടാൻ നേരത്തെ തീരുമാനിച്ചിരുന്നു.

പുതിയ നിരക്കുകൾ ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്. പ്രധാനപ്പെട്ട ചില വഴിപാടുകൾ, നിരക്ക് ബ്രായ്ക്കറ്റിൽ. ഗണപതി ഹോമം (60 രൂപ), അഷ്ടദ്രവ്യ ഗണപതി ഹോമം (650 രൂപ), ക്ഷീരധാര (130 രൂപ), സഹസ്രനാമാർച്ചന (50 രൂപ), പുഷ്പാഞ്ജലി (40 രൂപ), തകിട് പൂജ (65 രൂപ), ഉത്സവബലി (2600 രൂപ). 

ക്ഷേത്രത്തിൽ ഇന്ന് 
ശ്രീബലി എഴുന്നള്ളത്ത്: നാഗസ്വരം– ആറന്മുള ജി. ശ്രീകുമാർ, കോട്ടയം അഖിൽ. തകിൽ– സേലം വേണുഗോപാൽ, തിടനാട് അനു വേണുഗോപാൽ. പഞ്ചവാദ്യം– വെന്നിമല രതീഷ് മാരാർ. മേളം– ചേർത്തല ഗോപീകൃഷ്ണൻ: 7.30– 10.00. ഉത്സവബലി ദർശനം– 2.00, ദീപക്കാഴ്ച 6.00, കൊടിക്കീഴിൽ വിളക്ക്–9.00.

ശിവശക്തി കലാവേദിയിൽ
തിരുവാതിരക്കളി–9.00, 12.30. ഗാന സദസ്സ്– സ്വസ്തി മ്യൂസിക് ബാൻഡ്, അയ്മനം– 9.30, ചാക്യാർ കൂത്ത്– പൊതിയിൽ നാരായണ ചാക്യാർ–10.30, ഗാനമേള– ഓൾഡ് ഈസ് ഗോൾഡ്– ജയപ്രസാദ് കാണക്കാരി– 11.30, സോപാന സംഗീതം– സജീവ് കുമാർ–1.00, ഭജൻസ്– വേദവ്യാസ ഭജൻസ്, ആർപ്പൂക്കര, നൃത്തം–ജെ. ദേവിക–4.00, ഡാൻസ്– തീർഥ ഇ.പൊതുവാൾ–5.00, കാഴ്ചശ്രീബലി, വേല, സേവ, മയൂരനൃത്തം –6.00, ഭരതനാട്യം– ഭദ്രശർമ, ബുധനൂർ– 8.30, ആനന്ദനടനം.

English Summary:

Thirunakkara Pooram: Shivaraju and Pampadi Rajan will carry the sacred umbrellas at tomorrow's Tirunakkara Pooram in Kottayam. The festival features the convergence of various smaller Poorams in the temple courtyard at 9 am.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com