ADVERTISEMENT

ഇന്ന് 
അടുത്ത 2 ദിവസങ്ങൾ ബാങ്ക് അവധി, ഇടപാടുകൾ ഇന്നു നടത്തുക.

തെങ്ങിൻതൈ വിതരണം
പാലാ ∙ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മുണ്ടുപാലം സ്റ്റീൽ ഇന്ത്യ ഗ്രൗണ്ടിൽ ശ്രീലങ്കൻ ഹൈബ്രിഡ് തെങ്ങിൻതൈ വിതരണം ഇന്ന് ആരംഭിക്കും. രാവിലെ 9നു പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ ഉദ്ഘാടനം നിർവഹിക്കും. ഫോൺ: 9074556714, 9074556726.

ഓൺലൈൻ പരിശീലനം 
കോട്ടയം ∙ റബറിനെ ബാധിക്കുന്ന രോഗങ്ങൾക്കെതിരെ സ്പ്രേയിങ് നടത്തുന്നതിലും സ്പ്രേയിങ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളിലും റബർ ബോർഡിന്റെ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ് സെന്റർ 26ന് ഓൺലൈൻ പരിശീലനം നടത്തും. ഫോൺ: 9495928077, 0481 2351313.

വൈദ്യുതി മുടക്കം
പാലാ ∙ കോട്ടപ്പാലം, ബിപിഎൽ ടവർ റോഡ് ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെയും മുരിക്കുംപുഴ, കത്തീഡ്രൽ, കടപ്പാട്ടൂർ കരയോഗം, കുട്ടിയാനി ഭാഗങ്ങളിൽ 10 മുതൽ ഒന്നുവരെയും വൈദ്യുതി മുടങ്ങും.
പള്ളം ∙ കാരമൂട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മന്ദിരം ജംക്‌ഷൻ, കീഴാറ്റുകുന്ന് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ ആറാണി, വട്ടക്കാവ്, ഊട്ടിക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പ്രവേശന നടപടി തുടങ്ങി
കാഞ്ഞിരപ്പളളി ∙ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ 2025 - 26 അധ്യയന വർഷം 8-ാം ക്ലാസ്സിലേക്കുള്ള ( ഇംഗ്ലിഷ് മീഡിയം) പ്രവേശന നടപടികൾ ആരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ www.polyadmission.org എന്ന ഓൺലൈൻ സൈറ്റിലൂടെയോ സ്കൂളിൽ നേരിട്ടെത്തി ഹെൽപ് ഡെസ്കിലൂടെയോ റജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8.

ടെക്​നിക്കൽ സ്​കൂൾ പ്രവേശനം
പുതുപ്പള്ളി∙ ടെക്​നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് www.ihrd.kerala.gov.in വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.  ജനനസർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ കോപ്പിയോടൊപ്പം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ സ്കൂൾ ഓഫിസിൽ 31ന് 3ന് അകം നൽകണം. അപേക്ഷാഫോം സ്കൂൾ ഓഫിസിൽ ലഭിക്കും. ഫോൺ: 0481-2351485,8547005013

ഗതാഗതം നിരോധിച്ചു
ആർപ്പൂക്കര ∙ പെരുമ്പടപ്പ്–മാതക്കവല റോഡിൽ ടാറിങ് നടക്കുന്നതിനാൽ പെരുമ്പടപ്പ് മുതൽ മുണ്ടാലിപ്പടിവരെയുള്ള ഭാഗത്തെ ഗതാഗതം ഇന്ന്  9 മുതൽ 6 വരെ നിരോധിച്ചു.

സൗജന്യ കണ്ണ് പരിശോധനാ ക്യാംപ്
ഞീഴൂർ ∙ പഞ്ചായത്ത് പതിനൊന്നാം വാർഡും തുരുത്തിപ്പള്ളി പബ്ലിക് ലൈബ്രറിയും ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ 23ന് രാവിലെ 9 30 മുതൽ തുരുത്തിപ്പള്ളി പള്ളിയുടെ പാരിഷ് ഹാളിൽ സൗജന്യ കണ്ണു പരിശോധനാ ക്യാംപ് നടത്തും. പ്രഗല്ഭരായ ഡോക്ടർമാർ പരിശോധന നടത്തും. ആദ്യം പേര് റജിസ്റ്റർ ചെയ്യുന്ന 120 പേർക്ക് ആയിരിക്കും പരിശോധന. തുരുത്തിപ്പള്ളി അങ്കണവാടിയിലും സിഡിഎസ് മെമ്പറുടെ അടുത്തും പേര് റജിസ്റ്റർ ചെയ്യാം.

തൊഴിൽമേള 29ന് 
കല്ലറ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ എന്നിവയുടെ സഹകരണത്തോടെ 29ന് എസ്എസ്‌വി യുപി സ്കൂളിൽ കോട്ടയം തൊഴിൽമേള സംഘടിപ്പിക്കുമെന്ന് പഞ്ചായത്തംഗം അരവിന്ദ് ശങ്കർ അറിയിച്ചു. പത്തോളം സ്വകാര്യ കമ്പനികൾ 500 ഒഴിവുകളിലേക്ക് നേരിട്ട് അഭിമുഖം നടത്തി ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ റജിസ്ട്രേഷൻ ഫീസ് ആയ 250 രൂപ അടച്ച് ഉദ്യോഗാർഥികൾക്ക് ഈ തൊഴിൽ മേളയിലും തുടർന്നുള്ള മേളകളിലും  പങ്കെടുക്കാം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com