ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോടു ചേർന്ന് ഹാപ്പിനസ് പാർക്ക് ഒരുങ്ങി

Mail This Article
പൊൻകുന്നം ∙ ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോടു ചേർന്നു സ്ഥാപിച്ച ഹാപ്പിനസ് പാർക്ക് ഒരുങ്ങി. ചിറക്കടവ് പഞ്ചായത്ത് 3–ാം വാർഡിലാണ് പാർക്ക് സ്ഥാപിച്ചത്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപ മുടക്കിയാണു നിർമാണം പൂർത്തിയാക്കിയത്. കുട്ടികൾക്ക് വിനോദോപാധികൾ, വയോജനങ്ങൾക്ക് ഉൾപ്പെടെ വ്യായാമ ഉപകരണങ്ങൾ എന്നിവയുമുണ്ട്. പ്രാദേശിക ടൂറിസം പദ്ധതിയുടെ ഭാഗമായാണു പാർക്ക് സ്ഥാപിച്ചതെന്ന്
ഡിവിഷൻ അംഗം മിനി സേതുനാഥ് പറഞ്ഞു. കുടിവെള്ളപദ്ധതിയുടെ കിണറും പമ്പ്ഹൗസും സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരത്തെ ഉദ്യാനം ഒരുക്കിയിരുന്നു. ഇതിനോടൊപ്പമാണ് ആനക്കയം തോടിന്റെ കരയിലെ കാഴ്ചകൾ കണ്ട് ഉല്ലസിക്കാൻ പാർക്കും സജ്ജമാക്കിയത്. തോടിന്റെ കരയിൽ കൈവരി സ്ഥാപിച്ച് ടൈൽ പാകിയാണ് ഉദ്യാനം ഒരുക്കിയത്. 30 ന് വൈകിട്ട് 3ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി പാർക്ക് നാടിന് സമർപ്പിക്കും