ADVERTISEMENT

കൊയിലാണ്ടി∙ ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള ശുദ്ധജലാശയമായ കൊല്ലം ചിറയുടെ നവീകരണ പദ്ധതി പൂർത്തിയായില്ല. 12 ഏക്കർ വിസ്തീർണമുള്ള ചിറ കൊല്ലം പ്രദേശത്തിന്റെ ജലക്ഷാമം പരിഹരിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നു. കൊല്ലം പിഷാരികാവ് ക്ഷേത്രം, കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം, തളി മഹാദേവ ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ ക്ഷേത്രം എന്നിവയുടെ കുളിക്കടവ് ഈ ചിറയിലാണ്.ജലസമൃദ്ധി കൊണ്ട് സമ്പന്നമായ കൊല്ലം ചിറയുടെ നവീകരണത്തിന് ആദ്യ ശ്രമം ഉണ്ടായത് 1982ൽ ആണ്. ചിറയിൽനിന്ന് നൂറുകണക്കിന് ലോഡ് ചളിയാണ് അന്നു നീക്കം ചെയ്തത്. 

പിന്നീട് പി.ശങ്കരൻ ടൂറിസം മന്ത്രി ആയിരിക്കെ ചിറ നവീകരണത്തിനു 95.5 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയിരുന്നു. ഈ പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ പതിനേഴര ലക്ഷം രൂപ ചെലവിട്ട് നിർമിതി കേന്ദ്രം ഒന്നാം ഘട്ട നവീകരണം നടത്തിയിരുന്നു. ചിറയുടെ കിഴക്ക് ഭാഗമാണ് അന്ന് കെട്ടി സംരക്ഷിച്ചത്. പിന്നീട് കെ.ദാസൻ എംഎൽഎയുടെ ശ്രമഫലമായി സർക്കാർ  നബാർഡിലൂടെ 3 കോടി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി നൽകി. കെഎൽഡിസിയാണ് പ്രവൃത്തി നടത്തിയത്. 

ചിറ വറ്റിച്ച് ചളി നീക്കം ചെയ്യുകയും നാലു ഭാഗവും മതിലുകളും പടവുകളും ആവശ്യമായ കുളിക്കടവുകളും ഉണ്ടാക്കി. ചിറയുടെ മധ്യഭാഗത്ത് മനോഹരമായ ജലകന്യക ശിൽപവും സ്ഥാപിച്ചു. എന്നാൽ, ചിറയുടെ ചുറ്റിലും ടൈൽ പാകി ഇരുവശത്തും കൈവരിയുള്ള ആകർഷകമായ നടപ്പാത നിർമിക്കാനും വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള സങ്കേതം, യോഗാ കേന്ദ്രം, വ്യായാമം ചെയ്യാനുള്ള സൗകര്യം, മിനി ചിൽഡ്രൻസ് പാർക്ക് എന്നിവ നിർമിക്കാനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ യാഥാർഥ്യമായില്ല. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com