ADVERTISEMENT

ഉമ്മത്തൂർ∙ രാജ്യത്തിനായി അഹോരാത്രം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം വരച്ച് പ്രദർശനം നടത്തുകയാണ് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ചിത്രകലാധ്യാപകനായ സത്യൻ നീലിമ. സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബും മനോരമ നല്ല പാഠം വും സംഘടിപ്പിക്കുന്ന 76–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ‘വൈവിദ്യങ്ങളുടെ ഇന്ത്യ 76 വർഷം’ എന്ന പ്രമേയവുമായി ബന്ധപ്പെട്ട് സ്കൂളിലെ 76 കുട്ടി കലാകാരൻമാരാണ് ബിഗ് കാൻവാസിൽ ചിത്രം വരക്കുന്നത്.

ഓഗസ്റ്റ് 15ന് രാവില 11 മണിക്ക് വടകര പാർലമെന്റ് എംപി കെ. മുരളിധരൻ ബിഗ് ക്യാൻവാസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യും. എസ്പിസി, ജെആർസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് സംയുക്തമായി മാർച്ച് പാസ്റ്റും നടത്തും. വർണ്ണ ശബളമായ ഘോഷയാത്ര, സ്വാതന്ത്ര്യ ദിന സെമിനാർ, സ്വാതന്ത്ര്യ സമര സേനാനികളെ അടുത്തറിയൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com