ഉയിരിനും മീതെ അഭിമാനം; നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
Mail This Article
ബാലുശ്ശേരി ∙ സ്നേഹതീരം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.രാജൻ പതാക ഉയർത്തി.
എകരൂൽ ∙ സൗപർണിക ആർട്സ് ക്ളബിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ ഇ.രാമദാസ് ദേശീയ പതാക ഉയർത്തി. കെ.രത്നാകരൻ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ∙ പനായി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പാറക്കൽ ബാലൻ പതാക ഉയർത്തി.
ബാലുശ്ശേരി ∙ വീരോൺ കാ വന്ദൻ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനി പരേതനായ കെ.എം.ഗോപാലൻ നായരുടെ ഭാര്യ ടി.പി.ദേവി അമ്മയെ ആദരിച്ചു.
ബാലുശ്ശേരി ∙ ബാപ്പുജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് പതാക ഉയർത്തി. ടി.പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.
കൂരാച്ചുണ്ട് ∙ ബഹുസ്വരതയാണ് ഉറപ്പ് എന്ന ആശയത്തിൽ എസ്‌വൈഎസ് പേരാമ്പ്ര സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും നടത്തി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ ഉപാധ്യക്ഷൻ മുജീബ് സഖാഫി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. ബഷീർ കുട്ടമ്പത്ത്, യൂസഫ് മുസല്യാർ കൂരാച്ചുണ്ട്, റഷീദ് രാമല്ലൂർ, അസീസ് കൂരാച്ചുണ്ട് എന്നിവർ പ്രസംഗിച്ചു.
കൊയിലാണ്ടി∙സീനിയർ സിറ്റിസൺ ഫോറം 77ാംമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. മുൻ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
എളാട്ടേരി ഹരിതം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ടി.ചന്ദ്രൻ നായർ പതാക ഉയർത്തി.
കൂരാച്ചുണ്ട് ∙ പഞ്ചായത്ത് ഓഫിസിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പതാക ഉയർത്തി. സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ.അമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ജോൺസൺ താന്നിക്കൽ പതാക ഉയർത്തി.
ഡിസിസി സെക്രട്ടറി അഗസ്റ്റിൻ കാരക്കട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.
കല്ലാനോട് സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ പതാക ഉയർത്തി. സെക്രട്ടറി ട്വിങ്കിൾ കെ.ചാണ്ടി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി ടൗണിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് പതാക ഉയർത്തി. സെക്രട്ടറി ജോബി വാളിയംപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
കക്കയം കോൺഗ്രസ് കമ്മിറ്റിയുടെ ചടങ്ങിൽ ബേബി തേക്കാനത്ത് പതാക ഉയർത്തി. മെംബർ ഡാർലി ഏബ്രഹാം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടിയിൽ പി.ടി.ഹംസ പതാക ഉയർത്തി. ബിജു പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു. ജനശ്രീ ചടങ്ങിൽ മെംബർ ഡാർലി ഏബ്രഹാം പതാക ഉയർത്തി. ജോസ് പനയ്ക്കവയലിൽ അധ്യക്ഷത വഹിച്ചു. എംവൈസി കക്കയത്തിന്റെ പരിപാടിയിൽ ബേബി തേക്കാനത്ത് പതാക ഉയർത്തി. ചാക്കോ വല്ലയിൽ അധ്യക്ഷത വഹിച്ചു.
കക്കയം മുർശിദുൽ അനാം മഹല്ല് കമ്മിറ്റി ചടങ്ങിൽ പ്രസിഡന്റ് മുനീർ അമ്മാംകുന്നേൽ പതാക ഉയർത്തി. ഹനീഫ കുന്നനാടൻ അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറ ∙ കേരള സീനിയർ സിറ്റിസൻസ് ഫോറം യൂണിറ്റ് കമ്മിറ്റി പരിപാടിയിൽ പ്രസിഡന്റ് ജോസഫ് അമ്പാട്ട് പതാക ഉയർത്തി. സി.ജെ.കുര്യൻ അധ്യക്ഷത വഹിച്ചു.
ചക്കിട്ടപാറ സഹകരണ ബാങ്കിൽ പ്രസിഡന്റ് പി.പി.രഘുനാഥ് പതാക ഉയർത്തി.
പെരുവണ്ണാമൂഴി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.പി.രാധാകൃഷ്ണൻ പതാക ഉയർത്തി. ഫാം സൂപ്രണ്ട് പവൻ ഗൗഡ അധ്യക്ഷത വഹിച്ചു.
മേപ്പയൂർ∙ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി അഗ്രികൾചറിസ്റ്റ് മെർക്കന്റയിൽസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാരെ ആദരിച്ചു. പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ് അധ്യക്ഷ വഹിച്ചു. കൊഴുക്കല്ലൂർ സൈനിക കൂട്ടായ്മ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പതാക ഉയർത്തി. എൻ.എം.വിജയൻ അധ്യക്ഷത വഹിച്ചു. കീഴരിയൂർ സികെജി സാംസ്കാരിക വേദി സ്വാതന്ത്ര്യം തന്നെ അമൃതം മെഗാ ക്വിസ് സംഘടിപ്പിച്ചു.
സംസ്കാരിക വേദി പ്രസിഡന്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ബോംബ് കേസ് അനുസ്മരണ ചോദ്യാവലി മത്സരം സംഘടിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഐ.സജീവൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് സി.എം.വിനോദ് അധ്യക്ഷത വഹിച്ചു. നടേരി ആഴവിൽ താഴ ഗ്രാമ ഗ്രന്ഥശാല സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി. ജനാധിപത്യവും മതേതരത്വവും പുതിയ ഇന്ത്യ എന്ന വിഷയത്തിൽ അധ്യാപകൻ കരുണൻ കൊയിലാണ്ടി ക്ലാസ് എടുത്തു. നിതിൻ നടേരി അധ്യക്ഷത വഹിച്ചു. മേപ്പയൂർ രാജീവ്ഗാന്ധി സ്റ്റഡി സെന്റർ സ്വാതന്ത്ര്യ ദിനത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സദസ്സും പ്രതിഷേധത്തെരുവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ ഐക്യദാർഢ്യ സന്ദേശം നൽകി. സ്റ്റഡി സെന്റർ പ്രസിഡന്റ് പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.
നടുവണ്ണൂർ ∙ കോട്ടൂർ നവജീവൻ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇ.ഗോവിന്ദൻ നമ്പീശൻ പതാക ഉയർത്തി. പ്രസാദ് പൊക്കിട്ടാത്ത് അധ്യക്ഷത വഹിച്ചു.
നടുവണ്ണൂർ ∙ പൂനത്ത് എം.മജീദ് ഫൗണ്ടേഷൻ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എം.കെ.അബ്ദുൽസമദ് പതാക ഉയർത്തി. സി.ഷമീർ ആധ്യക്ഷ്യം വഹിച്ചു.
നടുവണ്ണൂർ ∙ പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഉള്ളിയേരി ∙ കോൺഗ്രസ് ഉള്ളിയേരി മണ്ഡലം കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡിസിസി ട്രഷറർ ടി.ഗണേഷ്ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ∙ നൊച്ചാട് പഞ്ചായത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സമര സേനാനികളുടെ കുടുംബങ്ങളെയും രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ കുടുംബത്തെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എൻ.ശാരദ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ബിന്ദു അമ്പാളി അധ്യക്ഷത വഹിച്ചു. പാറാട്ടുപാറ സൗഹൃദ വേദി മഹിളാ സൗഹൃദ വേദി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് വി.വിനോദൻ പതാക ഉയർത്തി.
പന്തിരിക്കര ഹിമം സ്വയം സഹായ സംഘം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് സി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. മമ്മിളിക്കുളം കല്ലിടുക്കിൽ ചോയി മാത സ്മാരക ഗ്രന്ഥാലയം നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലത്തീഫ് മമ്മിളിക്കുളം പതാക ഉയർത്തി. ഇ.പി.നാരായണൻ അധ്യക്ഷത വഹിച്ചു. പനക്കാട് സ്വാശ്രയ സംഘം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ജീവിതശൈലീ രോഗനിർണയ ക്യാംപും ബോധവൽക്കരണ ക്ലാസും നടത്തി. കൂത്താളി പഞ്ചായത്ത് മെംബർ കെ.പി.സജീഷ് ഉദ്ഘാടനം ചെയ്തു. ഇ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൂത്താളി പഞ്ചായത്ത് ശുചിത്വ റാലി നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിന്ദു അധ്യക്ഷത വഹിച്ചു. യുവത ആർട്സ് മഠത്തിൽ മുക്ക് നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെക്രട്ടറി വി.എ.പ്രമോദ് പതാക ഉയർത്തി. പേരാമ്പ്ര ഹരിതം സ്വയം സഹായ സംഘം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാംപ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ ∙ കാർഗിൽ റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
പഞ്ചായത്ത് അംഗം സദാനന്ദൻ പാറയ്ക്കൽ പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.നിഷ അധ്യക്ഷത വഹിച്ചു.
∙ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം നന്മ റസിഡന്റ്സ് അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് അംഗം സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നൊച്ചോട്ട് പതാക ഉയർത്തി.
നടുവണ്ണൂർ ∙ ഒറവിൽ ബ്ലാക്സ്മിത്തി കാർപെന്ററി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വി.കെ.വസന്തകുമാർ പതാക ഉയർത്തി.