ADVERTISEMENT

കോഴിക്കോട്∙ 4 വർഷം മുൻപ് നിർമിച്ച കല്ലുത്താൻകടവ് ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ചു പരാതി ഉയർന്ന സാഹചര്യത്തിൽ കോഴിക്കോട് എൻഐടി വിദഗ്ധസംഘം സംഘം ഇന്നലെ പരിശോധന നടത്തി. 7 നില കെട്ടിടത്തിൽ കൂടുതലായി പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലാണു സംഘം പരിശോധിച്ചത്. സീലിങ് അടർന്നു വീണതിന്റെ സാംപിൾ പരിശോധനയ്ക്ക് എടുത്തു. കോർപറേഷൻ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരുമായി കോർപറേഷൻ ഓഫിസിൽ ചർച്ച നടത്തി രേഖകൾ പരിശോധിച്ചു. റിപ്പോർട്ട് 10 ദിവസത്തിനകം കോർപറേഷനു കൈമാറും.

എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ ടി.എം.മാധവൻപിള്ള, എ.എസ്.സുജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ഏഴാം നിലയിലെ 6 ഫ്ലാറ്റുകളിലാണ് അകത്തു സീലിങ് അടർന്നു വീണത്. ചുമരിലെ വിള്ളൽ, പൂപ്പൽ, വെള്ളം ഒലിച്ചിറങ്ങൽ, ചുമരിൽ നിന്നു സിമന്റ് അടർന്നു വീഴുന്നതെല്ലാം സംഘം പരിശോധിച്ചു. ഫ്ലാറ്റിലെ താമസക്കാരുമായി സംസാരിച്ചു. 

നാലാം നിലയിലും മൂന്നാം നിലയിലും 6 ഫ്ലാറ്റുകൾക്കുള്ളിലും സംഘം പരിശോധിച്ചു. ഏഴാം നിലയിൽ പലയിടത്തും ബീമും സ്ലാബും ചേരുന്നിടം പൊട്ടിയിട്ടുണ്ട്. അമിത ചൂടു കൊണ്ടും ഇത്തരത്തിൽ സംഭവിക്കാമെന്നു സംഘം നിരീക്ഷിച്ചു. ഫ്ലാറ്റിനു അടിഭാഗത്തെ ചില തൂണുകളുടെ സിമന്റ് അടർന്നു വീണു കമ്പി പുറത്തായിട്ടുണ്ട്. ചില ഇടങ്ങളിൽ തുരുമ്പ് കയറിയ നിലയിലാണ്. ഫ്ലാറ്റിലെ ശോച്യാവസ്ഥക്കെതിരെ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ 15 ദിവസത്തിനകം ഇതു സംബന്ധിച്ചു വിശദീകരണം നൽകാൻ കോർപറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com