ADVERTISEMENT

കുറ്റ്യാടി∙ വയനാട്ടിലേക്ക് ചുരമില്ലാത്ത ബദൽ റോഡിനായി നാടെങ്ങും മുറവിളി കൂട്ടുമ്പോൾ നിലവിലുള്ള റോഡ് അവഗണനയിൽ. കുറ്റ്യാടി–പക്രംതളം ചുരം റോഡിന് ബദലായി 1990ൽ 8 മീറ്റർ വീതിയിൽ പൊതുമരാമത്ത് പണിത പൂതംപാറ–ചൂരണി–പക്രംതളം റോഡാണ് അവഗണനയിൽ. ചുരമോ വലിയ കയറ്റമോ ഇല്ലാതെ വയനാട്ടിൽ എത്താവുന്ന ഏക റോഡാണിത്. 3 സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവീസ് നടത്തിയിരുന്ന ഈ റോഡിലൂടെ വർഷങ്ങളായി ബസുകളൊന്നും ഓടുന്നില്ല. 

ഒട്ടേറെ കുടുംബങ്ങൾ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെല്ലാം ഉണ്ടായിരുന്നു. യാത്രാദുരിതം കാരണം പലരും മലയിറങ്ങി പോയി. റോഡിലൂടെ വാഹനങ്ങൾ ഇല്ലാത്തതും ജനവാസം കുറഞ്ഞതും വന്യജീവികൾ വർധിക്കാനും കാരണമായി. ആകെ 6.5 കിലോമീറ്റർ ദൂരമുള്ള റോഡിൽ പൂതംപാറ മുതൽ 3.7 കിലോമീറ്റർ പൊതുമരാമത്ത് ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും അവസാന ഭാഗത്തെ 2.7 കിലോമീറ്റർ ഇതുവരെ പ്രവൃത്തി നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.ഇന്ന്  മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുമ്പോൾ അവരുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com