നടുവട്ടത്ത് വീട്ടിൽ തീപിടിത്തം

Mail This Article
ബേപ്പൂർ ∙ നടുവട്ടം ഐടിഐ റോഡിലെ ശാസ്തയിൽ ചൂരക്കോട്ട് ഗിരീഷിന്റെ വീട്ടിൽ അഗ്നിബാധ. മുകൾ നിലയിലുള്ള കിടപ്പുമുറിയിലെ കട്ടിൽ, കിടക്ക, വസ്ത്രങ്ങൾ, ഫാൻ, പുസ്തകങ്ങൾ എന്നിവ കത്തിയമർന്നു. വൈദ്യുതി ഷോർട് സർക്യൂട്ടാകും കാരണമെന്നാണു പ്രാഥമിക നിഗമനം. രാവിലെ 11ന് മുറിയിൽ നിന്നു പുകയും ഗന്ധവും ഉയർന്നതോടെ വീട്ടുകാർ കയറി നോക്കിയപ്പോൾ കിടക്കയിൽ തീ വ്യാപിച്ചിരുന്നു. മുറിയിൽ ആകെ പുക പടർന്നതിനാൽ വിവരം മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ അറിയിച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി.സുനിലിന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങളാണ് തീയണച്ചത്. രാവിലെ മുറിയിൽ ടാബ് ചാർജ് ചെയ്യാൻ വച്ചിരുന്നുവത്രെ. ഇതിൽ നിന്നാകും തീ പടർന്നതെന്നു സംശയമുണ്ട്. കെഎസ്ഇബി ജീവനക്കാർ എത്തി താൽക്കാലികമായി മുകൾ നിലയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു.