ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

പെൻഷൻ: സർട്ടിഫിക്കറ്റ് ഹാജരാക്കണം
കോഴിക്കോട്∙ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 60 വയസ് പൂർത്തിയാകാത്ത കുടുംബ/ സാന്ത്വന പെൻഷൻ വാങ്ങുന്നവർ വില്ലേജ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ പുനർ വിവാഹിതയല്ല എന്ന സർട്ടിഫിക്കറ്റ് 20നകം ഹാജരാക്കണം. 0495–2384355.

ഗതാഗത നിയന്ത്രണം
കോഴിക്കോട്∙  കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട മലയോര ഹൈവേയിലെ തലയാട് - മലപുറം - കോടഞ്ചേരി ഫേസ് 2 ( മലപുറം - കോടഞ്ചേരി) റോഡിന്റെ നിർമാണ പ്രവ്യത്തി നടക്കുന്നതിനാൽ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. 

നീന്തൽ പരീക്ഷ 
കോഴിക്കോട്∙ ജില്ലയിൽ ഫയർ ആൻഡ് റസ്‌ക്യു വകുപ്പിൽ വിമൻ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ (ട്രെയിനി) (കാറ്റഗറി നം. 287/2023) (എൻസിഎ-എസ്‌സി), (കാറ്റഗറി നം.290/2023) (എൻസിഎ -മുസ്‌ലിം) തസ്തികയുടെ നീന്തൽ പരീക്ഷയ്ക്കു പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള നീന്തൽ പരീക്ഷ 21ന് തൃശൂർ ഫയർ ആൻഡ് റസ്‌ക്യു സർവീസ് അക്കാദമിയിൽ നടത്തും. 0495–2371971.

അഭിമുഖം 21ന്
∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 21ന് പകൽ 10 മുതൽ 1 വരെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. 0495-2370176. 

അപേക്ഷ ക്ഷണിച്ചു
∙ ജില്ലയിൽ പുതുതായി ആരംഭിക്കുന്ന സ്‌കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് 44 സ്‌കിൽ ട്രെയിനർമാരുടെയും 22 സ്‌കിൽ സെന്റർ അസിസ്റ്റന്റുമാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. http://ssakerala.in, 0495–2961441.

വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 7 – 4: ജയശ്രീ ലൈൻ, ചിറ്റംവീട്, ചെറുകുളം മുതൽ കോട്ടുപാടം വരെ, സിഎൻജി ലൈൻ, ബദിരൂർ, ആറാട്ടുപൊയിൽ, വേദ, കങ്ങാട്ട് പറമ്പത്ത് മീത്തൽ, വടക്കേക്കര താഴ, ചോയി ബസാർ മുതൽ ശശീന്ദ്ര ബാങ്ക് വരെ, ചോയിക്കുട്ടി റോഡ്, നെച്ചോളി പൊയിൽ, പ്രിന്റിങ് കോംപ്ലക്സ്.
∙ 8 – 4: ഇരിങ്ങാടൻ പള്ളി, കണ്ണൻകുളം, കരിമ്പിൽതാഴം, കാളാണ്ടിത്താഴം, ഐഎംജി, ഐഎംജി താഴം, വള്ളിയക്കാട്ട്, പാലക്കോട്ട് ക്ഷേത്രം, ഒഴുക്കര, ഒഴുക്കര ബസാർ, പാലക്കോട്ടുവയൽ.
∙ 9 – 11.30: കരുവള്ളി, കരുവള്ളിക്കുന്ന്, പാലോളിമുക്ക്, പാലോളി ഡ്രയർ, പാലോളി തിരുവോട് സ്കൂൾ, തെക്കയിൽമുക്ക്, പാവുക്കണ്ടി.
∙ 9 – 5: കീഴരിയൂർ, കീഴരിയൂർ ക്രഷർ, കുറുമയിൽ താഴ, മഠത്തിൽ താഴ, പഞ്ഞാട്ട് സ്കൂൾ, നവീന ട്രാൻസ്ഫോമർ പരിധിയിലുള്ള ഭാഗങ്ങൾ.
∙ 9 – 6: ചെട്ടിക്കടവ്, താമരച്ചാൽ, വിരിപ്പിൽ.
∙ 9.30 – 2: ഇരിങ്ങത്ത് കുളങ്ങര, തങ്കമല, മുറിച്ചാണ്ടിമുക്ക്, മധുമ്മൽ.

സൗജന്യ കോച്ചിങ് ക്യാംപ്
മുക്കം∙ യുഎസ്എസ്, എൽഎസ്എസ് സ്കോളർഷിപ് പരീക്ഷ എഴുതുന്ന മുക്കം, താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം ഉപജില്ലകളിലെ വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ് ക്യാംപ് ഒരുക്കുന്നു. മുക്കത്തു നിന്ന് 15 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് ക്യാംപിലേക്ക് എത്തുന്നതിന് സൗജന്യ വാഹന സൗകര്യവും ഒരുക്കുമെന്ന് മാനേജർ വൽസൻ മഠത്തിൽ, പ്രിൻസിപ്പൽ സി.പി.ജംഷിന, പ്രധാനാധ്യാപകൻ സി.എം.മനോജ് എന്നിവർ അറിയിച്ചു. 23 മുതൽ 18 വരെയാണ് ക്യാംപ്. രാവിലെ 10 മുതൽ ഒരു മണിവരെയായിരിക്കും സമയം. ഫോൺ 9567 22 6315   9746 83 7954

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com