ADVERTISEMENT

ഫറോക്ക്∙ നല്ലൂർ അമ്പലങ്ങാടിയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തണൽമരം അപകട ഭീഷണി. ദാസ് എൻജിനീയറിങ് വർക്സിനു സമീപം പാതയോരത്തെ കൂറ്റൻ മരമാണ് യാത്രക്കാർക്ക് കെണിയായത്. കഴിഞ്ഞ ദിവസം ഓട നിർമിക്കാനായി റോഡരികിൽ യന്ത്ര സഹായത്തോടെ ചാൽ എടുത്തതോടെ മരത്തിന്റെ വേരുകൾ പുറത്തായിട്ടുണ്ട്.ഒരു വശത്തേക്ക് ചാഞ്ഞു നിൽക്കുന്ന മരം ഏതുസമയവും നിലം പതിക്കും. റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമായി. ഇതു വീണാൽ വൈദ്യുതക്കമ്പി പൊട്ടി വലിയ അപകട സാധ്യതയുണ്ട്. ഒട്ടേറെ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന പ്രധാന റോഡാണിത്. അപകടം പതിയിരിക്കുന്ന ഇതുവഴി ഭീതിയോടെയാണു ജനം സഞ്ചരിക്കുന്നത്.

English Summary:

Dangerous tree in Farook necessitates immediate action. The leaning tree in Nalloor Ambalangadi poses a serious risk to motorists and pedestrians due to exposed roots and proximity to power lines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com