ഷഹബാസിന്റെ മരണം: അന്വേഷണം കൃത്യമായ വഴിയിലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

Mail This Article
താമരശ്ശേരി(കോഴിക്കോട്)∙ എളേറ്റിൽ വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തിൽ കൃത്യമായ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ഷഹബാസിന്റെ താമരശ്ശേരി ചുങ്കത്തെ വീട്ടിലെത്തി ബന്ധുക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.പോരായ്മകൾ ഉണ്ടെങ്കിൽ ജില്ലയിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഷഹബാസിന്റെ കുടുംബത്തോടൊപ്പമാണന്ന് അറിയിച്ച മന്ത്രി ലഹരിക്കെതിരെ മാധ്യമങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.ഫെബ്രുവരി 28നു താമരശ്ശേരിയിൽ വിദ്യാർഥികൾ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ തലയിൽ ഗുരുതര പരുക്കേറ്റ ഷഹബാസ് അടുത്ത ദിവസം മരിച്ചു. സംഭവത്തിൽ ഇതിനകം 6 വിദ്യാർഥികൾ പിടിയിലായിട്ടുണ്ട്.