സൗദി അതിർത്തിയിൽ 2 മലയാളി കുടുംബങ്ങൾ വാഹനാപകടത്തിൽപെട്ടു; 3 മരണം

Mail This Article
കൊയിലാണ്ടി ∙ ഒമാനിൽ നിന്ന് ഉംറ കർമം നിർവഹിക്കാൻ സൗദിയിലേക്കു പുറപ്പെട്ട 2 മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാറുകൾ അതിർത്തിയിൽ അപകടത്തിൽപെട്ട് ഉമ്മയും മകളും ഉൾപ്പെടെ 3 പേർ മരിച്ചു. പയ്യോളി സ്വദേശിയും രിസാല സ്റ്റഡി സർക്കിൾ ഒമാൻ നാഷനൽ സെക്രട്ടറിയുമായ ശിഹാബിന്റെ ഭാര്യ ഷഹല (30), മകൾ ആലിയ (7), ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്ത് കണ്ണൂർ മമ്പറം സ്വദേശി മിസ്ഹബിന്റെ മകൻ ദക്വാൻ (6) എന്നിവരാണ് മരിച്ചത്. കാപ്പാട് മക്കാംകുളങ്ങര സ്വദേശിയാണു ഷഹല.
ഇന്നലെ രാവിലെ സൗദി അതിർത്തി പ്രദേശമായ ബത്തയിലാണ് അപകടം. അപകടത്തിൽ ശിഹാബിനും മിസ്ഹബിനും ഒപ്പമുണ്ടായിരുന്ന മിസ്ഹബിന്റെ ഭാര്യയ്ക്കും മകൾക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് ഇരു കുടുംബങ്ങളും മസ്കത്തിൽ നിന്ന് യാത്ര പുറപ്പെട്ടത്. യാത്രാമധ്യേ ഒമാനിലെ ഇബ്രി എന്ന സ്ഥലത്തു വിശ്രമിച്ചു. ശനിയാഴ്ച വൈകിട്ടു നോമ്പ് തുറന്ന ശേഷം സൗദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഞായറാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൂടുതൽ വിവരം ലഭ്യമായിട്ടില്ല.