വിളക്കുകൾ അഴിച്ചുമാറ്റി അധികൃതരുടെ ‘തോന്ന്യാസം’; മിനിപമ്പ ഇരുട്ടിലായി

Mail This Article
കുറ്റിപ്പുറം ∙ ശബരിമല തീർഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയിൽ തിരക്കൊഴിയും മുൻപേ വിളക്കുകൾ അഴിച്ചുമാറ്റി അധികൃതർ. മിനിപമ്പ പരിസരത്തും വിശ്രമ പന്തലുകളിലും സ്ഥാപിച്ചിരുന്ന വൈദ്യുത വിളക്കുകളാണ് ഇന്നലെ അഴിച്ചുമാറ്റിയത്. മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്ന നൂറുകണക്കിന് തീർഥാടകർ മിനിപമ്പയിൽ എത്തുന്നതിനിടയിലാണ് അധികൃതരുടെ നടപടി.
നിലവിൽ മിനിപമ്പ ജംക്‌ഷനിലെ ഹൈമാസ്റ്റ് വിളക്കിന്റെ വെളിച്ചത്തിലാണ് തീർഥാടകർ ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതും. ഈ വർഷം മിനിപമ്പയിൽ തീർഥാടകർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ നിന്ന് ജില്ലാ ഭരണകൂടം വിട്ടുനിന്നിരുന്നു. തുടർന്ന് തവനൂർ പഞ്ചായത്താണ് വിളക്കുകളും വിശ്രമ പന്തലും ഒരുക്കിയിരുന്നത്.