നമ്പർ മാറി വീണ്ടും പിഴ നോട്ടിസ്, ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന് അസ്‌ലം

Mail This Article
എടവണ്ണപ്പാറ∙ വാഹന നമ്പർ മാറി റോഡ് ക്യാമറയിൽനിന്നുള്ള പിഴ സന്ദേശം വീണ്ടും. മുക്കം വലിയപറമ്പിലെ നയാരാ പെട്രോൾ പമ്പ് ജീവനക്കാരനായ ചീക്കോട് സ്വദേശി മുണ്ടക്കൽ മുഹമ്മദ് അസ്‌ലമിനാണ് ഹെൽമറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴയിട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചത്. മലപ്പുറം ഭാഗത്തുനിന്ന് ഹെൽമറ്റില്ലാതെ ഫോൺ ഉപയോഗിച്ച് സ്കൂട്ടർ ഓടിച്ചുപോകുന്ന യുവാവിന്റെ ചിത്രമാണ് ചെലാനിലുളളത്.
ഭിന്നശേഷിക്കാരനായ അസ്‌ലം മുച്ചക്രവാഹനമാണ് ഉപയോഗിക്കുന്നത്. ചിത്രത്തിലുള്ളത് സാധാരണ സ്കൂട്ടറാണ്. മലപ്പുറം ഭാഗത്ത് യാത്രചെയ്തിട്ടുമില്ല. അധികൃതരെ ബന്ധപ്പെട്ടെങ്കിലും പിഴയടക്കണമെന്ന നിർദേശമാണു ലഭിച്ചത്. തെറ്റായി നമ്പർ രേഖപ്പെടുത്തിയതാവും കാരണമെന്നാണു കരുതുന്നത്. ചെയ്യാത്ത കുറ്റത്തിന് പിഴയടക്കില്ലെന്ന നിലപാടിലാണ് അസ്‌ലം.