ADVERTISEMENT

തിരൂർ ∙ നഗരത്തിലെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണിനു തീപിടിച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ബസ് സ്റ്റാൻഡിനടുത്തുള്ള വസ്ത്രവ്യാപാരശാലയുടെ മുകൾനിലയിലെ ഗോഡൗണിലാണ് തീ പടർന്നത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് 2 യൂണിറ്റ് സേനാംഗങ്ങളെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു.

അതേസമയം തീ പടർന്ന കെട്ടിടത്തിലെ ഫയർ എക്സിറ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വാതിലുകൾ അടഞ്ഞു കിടന്നാൽ തീ പടരുമ്പോൾ ആളുകൾക്ക് രക്ഷപ്പെടാൻ സാധിക്കില്ല. ഫയർ ആൻഡ് സേഫ്റ്റിക്കു വേണ്ട മറ്റു സംവിധാനങ്ങളും പ്രവർത്തനരഹിതമായാണു കണ്ടെത്തിയതെന്നും ഇതിന്റെ പരിപാലനം വർഷങ്ങളായി നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com