സമൂഹമാധ്യമത്തിലൂടെ സൗഹൃദം പുലർത്തി സ്വർണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ
Mail This Article
×
കൽപകഞ്ചേരി∙ പെൺകുട്ടികളുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം പുലർത്തി സ്വർണാഭരണം തട്ടിയെടുത്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം തൂമ്പിൽ മുഹമ്മദ് അജ്മലിനെ(20)ആണ് എസ്എച്ച്ഒ കെ.സുശാന്തും സംഘവും വളാഞ്ചേരിയിൽ അറസ്റ്റ് ചെയ്തത്. ഒരു ദിവസത്തെ പരിചയത്തിൽ കൈചെയിൻ, മോതിരം എന്നിവ തട്ടിയെടുത്തെന്ന പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയിലാണ് അറസ്റ്റ്. എസ്ഐമാരായ സജീഷ്, ഉദയരാജ്, എസ്‍സിപിഒ പ്രിയ, ശ്യാം എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.