മലപ്പുറം ജില്ലയിൽ ഇന്ന് (31-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ചില പ്രദേശങ്ങളിൽ ഇന്നു നേരിയ മഴയ്ക്കു സാധ്യത. പൊതുവേ വരണ്ട കാലാവസ്ഥ.
∙ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
പ്രവേശനം
മണ്ണുത്തി ∙ കാർഷിക സർവകലാശാല 2024-25 അധ്യയന വർഷം ഓണേഴ്സ് (4 വർഷം) ബിരുദ പ്രോഗ്രാമുകളിലേക്ക് 29ന് രാവിലെ 10.30ന് സ്പോട് അഡ്മിഷൻ നടത്തുന്നു. വിവരങ്ങൾക്ക്: www.admissions.kau.in. 0487 2438139.
എൻട്രി അയയ്ക്കാം
തിരുവനന്തപുരം ∙ കുടുംബശ്രീ വ്ലോഗ് ആൻഡ് റീൽസ് മത്സരം രണ്ടാം സീസണിലേക്കുള്ള എൻട്രികൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും. കുടുംബശ്രീ കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വിഡിയോകളാണ് പരിഗണിക്കുന്നത്. വിവരങ്ങൾക്ക്– www.kudumbashree.org/vlog-reels2025