ADVERTISEMENT

കൊണ്ടോട്ടി ∙ ഐക്കരപ്പടി പേങ്ങാട് വാടക വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള 50 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3 യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് പെരുമുഖം സ്വദേശികളായ പാണർകണ്ടി വീട്ടിൽ ജിബിൽ (22), കാലവയൽപറമ്പ വീട്ടിൽ ജാസിൽ അമീൻ (23), കടലുണ്ടിനഗരം പടന്നയിൽ മുഹമ്മദ് ഷഫീഖ് (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ 2 കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളാണു കണ്ടെടുത്തത്. 

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. ഡിവൈഎസ്പി പി.കെ.സന്തോഷ്, എസ്എച്ച്ഒ പി.എം.ഷമീർ, എസ്ഐ വി.ജിഷിൽ, പി.സഞ്ജീവ്, രതീഷ് ഒളരിയൻ, സി.സുബ്രഹ്മണ്യൻ, മുസ്തഫ, ടി.സബീഷ്, അബ്ദുല്ല ബാബു, അജിത്കുമാർ, പ്രിയ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

English Summary:

Kondotty drug bust nets 50 kilograms of cannabis. Three men were arrested following a joint operation by the Dansaf squad and Kondotty police based on intelligence received by the District Police Chief.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com