ADVERTISEMENT

പാണ്ടിക്കാട്∙ ചെമ്പ്രശേരി ഈസ്​റ്റിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ 7 പേർ അറസ്​റ്റിൽ. കൊടശ്ശേരി സ്വദേശികളായ ആനക്കോട്ടിൽ ബിജു (27) തോട്ടിങ്ങൽ  അരുൺ പ്രസാദ്​ (25) ചുള്ളിക്കുളവൻ ഷംനാൻ (25) ചെ​മ്പ്രശ്ശേരി സ്വ​ദേശികളായ തോരൻ  സുനീർ (39) ആനക്കോട്ടിൽ സുമിത്ത്​ (28) കാരക്കാടൻ സനൂപ്​ (24) മാനീരിപ്പറമ്പിൽ ബൈജു (22) എന്നിവരെയാണ്​ പാണ്ടിക്കാട്​ പൊലീസ്​ അറസ്​റ്റ് ചെയ്​തത്​.  ഇവരെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു. വെടിയുതിർത്തയാൾ ഉൾപ്പെടെയുള്ള നാലു പേർ ഒളിവിലാണ്​. സംഘർഷമുണ്ടാക്കിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ്​ അറിയിച്ചു. ചെ​മ്പ്രശ്ശേരിയിലെ ഒരു ക്ഷേത്രത്തി​ൽ താലപ്പൊലി ഉത്സവത്തിനിടെ 

വെള്ളിയാഴ്​ച രാത്രിയാണ്​ സംഘർഷമുണ്ടായത്​​. ചെമ്പ്രശേരി ഈസ്​റ്റ്​ സ്വദേശി നല്ലേങ്ങര ലുഖ്മാനുൽ ഹക്കീമിന്​ (32) ആണ് കഴുത്തിൽ​ വെടിയേറ്റത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​​. ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെ കല്ലേറിൽ പത്തോളം പേർക്ക് പരുക്കേറ്റു. വീടുകൾക്കും​ നാശനഷ്​ടം ഉണ്ടായി. പെരിന്തൽമണ്ണ ഡിവൈഎസ്​.പി പ്രേംജിത്ത്​, പാണ്ടിക്കാട്​ സിഐ സി.പ്രകാശ്​ എന്നിവരുടെ നേതൃത്വത്തിൽ എഎസ്​ഐ ഉണ്ണികൃഷ്ണൻ, ഷമീർ കരുവാരകുണ്ട്, സജീർ, രജീഷ്, ഷൈജു കരുവാരകുണ്ട്, സജി, റാഷിദ്, ഷാജഹാൻ, സജിത്ത്കുമാർ, അനിത എന്നിവരാണ്​ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്​.

English Summary:

Pandikkad shooting: Seven arrests made following a violent clash at a Thaalpoli festival. The incident resulted in one man being critically injured and several others injured during the subsequent stone pelting.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com