1993 മുതൽ 2023വരെ വിഎച്ച്എസ്ഇ പഠിച്ച വിദ്യാർഥികളുടെ ഗ്രാൻഡ് അലുമ്നെ

Mail This Article
ആലുവ∙ മാറം പള്ളി നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 1993 മുതൽ 2023വരെ വിഎച്ച്എസ്ഇ പഠിച്ച വിദ്യാർഥികളുടെ ഗ്രാൻഡ് അലുമ്നെ മീറ്റ് മെയ് ഒന്നിന് ആലുവ ഇറാം കൺവെൻഷൻ സെന്ററിൽ എറണാകുളം ഡപ്യൂട്ടി കലക്ടർ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഹാജി ടി. എച്ച് മുസ്തഫ മുഖ്യാതിഥി ആയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ടി വി മുരളീധരൻ, മാനേജർ പ്രതിനിധി ഷൗക്കത്തലി മുസ്തഫ, രാജശ്രീ ടീച്ചർ, പൂർവ വിദ്യാർഥി സംഘാടന പ്രതിനിധികളായ അസീസ് മൊയ്തീൻ, കെ കെ കബീർ, മുഹമ്മദ്, നൗഷാദ്, സബീന, ഷെമീർ, സക്കീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആയിരത്തിൽപരം വിദ്യാർഥികൾ പങ്കെടുത്ത മീറ്റിന് അബ്ദുൾ അസീസ് സ്വാഗതവും ഫൗസി കൃതജ്ഞതയും രേഖപ്പെടുത്തി. അധ്യാപകരെ ആദരിക്കൽ ചടങ്ങും വിദ്യാർഥികളുടെ കലാപരിപാടികളും മീറ്റിനു മാറ്റ് കൂട്ടി