ADVERTISEMENT

ന്യൂഡൽഹി ∙ മെട്രോ കാർഡും സേവനങ്ങളുമെല്ലാം വാങ്ങാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുമായി ഡൽഹി മെട്രോ. ‘മൊമന്റം 2.0’ എന്ന ആപ് ഉടൻ അവതരിപ്പിക്കുമെന്നും രാജ്യത്തെ ആദ്യ മെട്രോ വെർച്വൽ ഷോപ്പിങ് ആപ്പായിരിക്കും ഇതെന്നും  അധികൃതർ അറിയിച്ചു. ഡൽഹി മെട്രോ കാർഡ് വാങ്ങാനും കാർഡ് റീചാർജ് ചെയ്യാനും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രയ്ക്കു ബസും മറ്റു സേവനങ്ങളും ബുക്ക് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കും. ഇ–ഷോപ്പിങ് സൗകര്യവും ഒരുക്കും. 

മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ബുക്ക് ചെയ്യാനും സ്റ്റേഷനുകളിൽ നിന്നു ഇവ ശേഖരിക്കാനും സാധിക്കുന്ന തരത്തിലാകും ആപ്ലിക്കേഷനിലെ സേവനങ്ങൾ ഒരുക്കുക. ഡിജിറ്റൽ ലോക്കറും ലഭ്യമാക്കും. ഡിടിസി ബസ്, ഫീഡർ, ക്ലസ്റ്റർ ബസ് എന്നിവയിൽ ടിക്കറ്റെടുക്കാനും ബൈക്ക്, ഇ–റിക്ഷ, ടാക്സി എന്നിവ ബുക്ക് ചെയ്യാനുമെല്ലാം സാധിക്കും. അവശ്യവസ്തുക്കൾ ബുക്ക് ചെയ്താൽ മെട്രോ സ്റ്റേഷനുകളിൽ ഇവ എത്തിച്ചു തരുന്നതിനും സംവിധാനമുണ്ടാകും.  

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com