വീട് കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Mail This Article
×
വടക്കഞ്ചേരി∙ വണ്ടാഴി കീഴ്പ്പാലയിൽ വീട് കത്തി നശിച്ചു. കീഴ്പ്പാല മല്ലംകോട്ടുപറമ്പിൽ ബാലകൃഷ്ണന്റെ ഷീറ്റ് മേഞ്ഞ വീടാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടം. ഈ സമയത്ത് എല്ലാവരും പുറത്തായിരുന്നതിനാൽ ആളപായം ഒഴിവായി. വടക്കഞ്ചേരി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
ആധാരം, ബാങ്ക് രേഖകൾ, ആധാർ കാർഡ്, അലമാരയിൽ സൂക്ഷിച്ചിരുന്ന 22000 രൂപ, ടി.വി, ഫ്രിഡ്ജ്, അലമാര, പാത്രങ്ങൾ തുടങ്ങി വീട്ടുപകരണങ്ങളെല്ലാം പൂർണമായും നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. അടുപ്പിൽ നിന്ന് തീ പടർന്നതായാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.