അജിത് കൃഷ്ണയുടെ സൈക്കിൾ യാത്രയ്ക്ക് തുടക്കം

Mail This Article
പാലക്കാട് ∙ സൈക്കിൾ യാത്രയിൽ മൂന്നാം ലോക റെക്കോർഡ് ലക്ഷ്യമിട്ട് പ്ലസ്ടു വിദ്യാർഥിയായ ആർ.പി.അജിത് കൃഷ്ണ 'യുണൈറ്റഡ് ഇന്ത്യ' എന്ന പേരിൽ പാലക്കാട് നിന്ന് ചെന്നൈയിലേക്ക് നടത്തുന്ന സൈക്കിൾ യാത്രയ്ക്ക് തുടക്കമായി.13–ാം വയസ്സിൽ 25 ദിവസം കൊണ്ട് 4205 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ലോക റെക്കോർഡ് അജിത് കൃഷ്ണ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 8നു കോട്ടമൈതാനത്ത് നിന്നു ആരംഭിച്ച യാത്ര വി.കെ.ശ്രീകണ്ഠൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.ബാലഗംഗാധരൻ, പി.ബാലചന്ദ്രൻ, കെ.സി.പ്രീത്, ആർ.സദാനന്ദൻ, കണക്കമ്പാറ ബാബു, വി.ചാത്തു, പ്രാണേഷ് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.