ADVERTISEMENT

വാൽപാറ∙ വെള്ളമല എസ്റ്റേറ്റിൽ കാട്ടാനകൾ പലചരക്കു കടയും പെട്ടിക്കടയും തകർത്തു. ധനപാക്യം എന്ന സ്ത്രീയുടെ പലചരക്കു കടയും പളനിസ്വാമിയുടെ പെട്ടിക്കടയുമാണ് ആനകൾ തകർത്തത്. കഴിഞ്ഞ ദിവസം വെളുപ്പിനു നാലു മണിയോടെ മുക്കോട്ടുമുടി എസ്റ്റേറ്റിലെത്തിയ 12 കാട്ടാനകൾ കമലം എന്ന തൊഴിലാളി സ്ത്രീയുടെ വീട് ഭാഗികമായി തകർത്തു. 


വാൽപാറ മുക്കോട്ടുമുടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ലൈൻ വീടുകൾ കാട്ടാനകൾ തകർത്ത നിലയിൽ.
വാൽപാറ മുക്കോട്ടുമുടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ ലൈൻ വീടുകൾ കാട്ടാനകൾ തകർത്ത നിലയിൽ.

തുടർന്ന് തൊട്ടടുത്ത പാടിയിലെ നാലു വീടുകൾ കൂടി തകർത്ത ശേഷം എസ്റ്റേറ്റ് കാവൽക്കാരനെ വിരട്ടിയോടിക്കുകയും ചെയ്തു.  വിവരമറിഞ്ഞെത്തിയ മാനമ്പള്ളി റേഞ്ച് ഓഫിസർ മണികണ്ഠനും വനപാലകരും മണിക്കൂറുകളോളം ശ്രമിച്ച ശേഷമാണ് ആനകൾ കാടുകയറിയത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com