കെഎസ്ആർടിസി ബസിന്റെ ചില്ലിൽ മയിൽ വന്നിടിച്ചു; ചില്ല് മുഖത്തേക്ക് തെറിച്ച് ഡ്രൈവർക്ക് പരുക്ക്
Mail This Article
×
പിരായിരി ∙ കല്ലേക്കാട് പൊടിപാറക്കു സമീപം കെഎസ്ആർടിസി ബസിന്റെ ചില്ലിൽ മയിൽ തട്ടി ഡ്രൈവർ പല്ലഞ്ചാത്തനൂർ നടക്കാവിൽ അബ്ബാസിന് (52) മുഖത്തു പരുക്കേറ്റു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാലക്കാട്ടു നിന്ന് എടപ്പാളിലേക്കു പോകുന്നതിനിടെ പറന്നുവന്ന മയിൽ ബസിന്റെ മുൻവശത്തെ ഗ്ലാസിൽ വന്ന് ഇടിക്കുകയും തകർന്ന ചില്ല് ഡ്രൈവറുടെ മുഖത്തേക്കു തെറിക്കുകയുമായിരുന്നു.
English Summary:
In a shocking incident near Podippara, Kallekadu, a peacock collided with a moving KSRTC bus, injuring the driver. The accident, occurring on the Palakkad-Edappal route, raises concerns about road safety and wildlife encounters.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.