ADVERTISEMENT

ഇന്ന് 
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് മറ്റിടങ്ങളിൽ പൊതുവേ വരണ്ട കാലാവസ്ഥ.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല

വെറ്ററിനറി ‍ഡോക്ടർ നിയമനം
പാലക്കാട് ∙ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല മൃഗചികിത്സാ സേവനം, തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി എന്നിവയ്ക്കായി വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. പ്രതിമാസ ഓണറേറിയം: 44,020 രൂപ. കേരള വെറ്ററിനറി കൗൺസിൽ റജിസ്റ്റർ ചെയ്തവർക്കായി (വെറ്ററിനറി സയൻസിൽ ബിരുദധാരികളായ തൊഴിൽരഹിതർക്ക് മുൻഗണന) ഫെബ്രുവരി 10ന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ ചേംബറിൽ കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം എത്തണം. തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയുടെ കൂടിക്കാഴ്ചയ്ക്കായി വരുന്ന ഉദ്യോഗാർഥികൾ ഡബ്ല്യുവിഎസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. 

സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം
പാലക്കാട് ∙ അയിലൂർ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ആരംഭിക്കുന്ന ഗവ. അംഗീകൃത കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്‌സിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്‌സി, എസ്ടി, ഒഇസി വിഭാഗങ്ങളിൽ ഉള്ളവർക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്. വിവരങ്ങൾക്ക് ഫോൺ: 9446829201, 9746094881.

ഗതാഗത നിരോധനം
പാലക്കാട് ∙ കഞ്ചിക്കോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്-മൂപ്പന റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ബിഇഎംഎൽ ജംക്‌ഷൻ മുതൽ പാറപിരിവു വരെയുള്ള ഭാഗങ്ങളിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി മൂന്ന് മുതൽ മാർച്ച്  20 വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ വൈസ് പാർക്ക് റോഡ് വഴി കടന്നു പോകണം.

അധ്യാപക ഒഴിവ് 
ലക്കിടി ∙ നെല്ലിക്കുറുശ്ശി ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി അധ്യാപക ഒഴിവ്. 3നു രാവിലെ 11നു കൂടിക്കാഴ്ച നടക്കും.

പാർക്കിങ് നിരോധിച്ചു
ഷൊർണൂർ ∙ പാലക്കാട്-പട്ടാമ്പി, കുളപ്പുള്ളി-ഷൊർണൂർ ഹൈവേ ഉൾപ്പെട്ട കുളപ്പുള്ളി ടൗണിൽ റോഡിനിരുവശവും വാഹനങ്ങളുടെ പാർക്കിങ് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനാൽ ഇന്നു മുതൽ ഇത്തരം പാർക്കിങ് നിരോധിച്ചതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ ഒരുക്കിയിട്ടുള്ള സ്ഥലത്തു വാഹനങ്ങൾ പാർക്ക് ചെയ്യണം.  ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com