കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

Mail This Article
തത്തമംഗലം∙ മീനാക്ഷിപുരം സംസ്ഥാന പാതയിൽ വണ്ടിത്താവളം ഏന്തൽപാലത്ത് നിയന്ത്രണം വിട്ട കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഓടിച്ചിരുന്ന മേനോൻപാറ സ്വദേശി സാദ്ദീഖിനു (36) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാ യിരുന്നു.
രാത്രികാല പരിശോധന നടത്തുന്ന പൊലീസ് സംഘമാണ് സാദിഖിനെ ആശുപത്രിയിൽ എത്തിച്ചത്. മീനാക്ഷിപുരം ഭാഗത്തു നിന്നു വന്ന കാറും ത്യശൂരിൽ നിന്നു വരികയായിരുന്ന ചരക്കു ലോറിയും തമ്മിൽ നിയന്ത്രണം വിട്ട് കൂട്ടിയിടി ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവർ ആലപ്പുഴ വെളിയംകുന്ന് സി. നിഥിന്റെ പരാതി പ്രകാരം മീനാക്ഷിപുരം പൊലീസ് കേസെടുത്തു