ജില്ലയിൽ 300 കിലോ കഞ്ചാവ് നശിപ്പിച്ചു

Mail This Article
പാലക്കാട് ∙ ജില്ലയിലെ വിവിധ എക്സൈസ് റേഞ്ച് ഓഫിസുകളിലെ കേസുകളിൽ പിടികൂടിയ 300 കിലോ കഞ്ചാവ് കത്തിച്ചു നശിപ്പിച്ചു. മലമ്പുഴ ആനക്കലിൽ പ്രവർത്തിക്കുന്ന ഇമേജ് സ്ഥാപനത്തിലെ ആധുനിക സൗകര്യമുള്ള പുകരഹിത ഡ്രൈ ടൈപ്പ് ഇൻസിനറേറ്ററിൽ നശിപ്പിച്ചത്. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷകരമല്ലാത്ത രീതിയിൽ നശിപ്പിച്ചതെന്നു അധികൃതർ പറഞ്ഞു. വിവിധ റേഞ്ചുകളിൽ പിടികൂടിയ കഞ്ചാവ് ചാക്കുകളിൽ നിറച്ചു വാഹനത്തിൽ എത്തിച്ചു. ജീവനക്കാർ തന്നെ ഇവ പുറത്തെടുത്തു നശിപ്പിക്കുന്നതിനു മുൻകൈയെടുത്തു. ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വൈ.ഷിബു, പാലക്കാട് സ്പെഷൽ സ്ക്വാഡ് ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ എൻ.ജി.അജയകുമാർ എന്നിവർ കഞ്ചാവ് നശിപ്പിക്കുന്നതിനു നേതൃത്വം നൽകി.
ഇമേജിലെ ഓപ്പറേഷനൽ മാനേജർ പീറ്റർ സാമുവൽ, കോ ഓർഡിനേറ്റർ ജിനീഷ് രാജ്, എൻവയൺമെന്റ് എൻജിനീയർ ശ്രുതി തോമസ്, പി.എം.നിഖിൽ, പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസ് എക്സൈസ് ഇൻസ്പെക്ടർ ആർ.റിനോഷ്, അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.നാരായണൻ, അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.രജീഷ് കുമാർ, പ്രിവന്റീവ് ഓഫിസർ ഗുരുവായൂരപ്പൻ, ഓഫിസർ ഗ്രേഡ് കെ.അഭിലാഷ്, ടി.എസ്.അനിൽകുമാർ, കെ.സുരേഷ്, സിവിൽ എക്സൈസ് ഓഫിസർ എ.അരവിന്ദാക്ഷൻ, വനിത സിവിൽ എക്സൈസ് ഓഫിസർ വി.ബിന്ദു എന്നിവരും പങ്കെടുത്തു.