ADVERTISEMENT

ഷൊർണൂർ ∙ ഭാരതപ്പുഴയിൽ വെള്ളത്തിന്റെ അളവു കുറഞ്ഞതോടെ ചെറുമീനുകളെ തിന്നാനായി നീർകാക്കകൾ കൂട്ടമായി എത്തി. പഴയ കൊച്ചി പാലത്തിൽ നൂറിലധികം നീർകാക്കകൾ കൂട്ടമായി എത്തിയത് കൗതുക കാഴ്ചയായി. ജലനിരപ്പു കുറയുന്നതോടെ മീൻ വേട്ട എളുപ്പമാകുന്നതിനാലാണ് ഈ സമയത്തു ഭാരതപ്പുഴ വിവിധയിനം കൊക്കുകളുടെയും മറ്റും ഇഷ്ടകേന്ദ്രമായി മാറുന്നത്. ഇപ്പോൾ നീർക്കാക്കകളാണു കൂടുതലായും എത്തുന്നത്. ഈ സമയത്തു കൂട്ടമായാണു വരവ്. ജലപ്പരപ്പിനടിയിലേക്ക് ഊളിയിട്ടു വൻതോതിൽ ചെറുമീനുകളെ അകത്താക്കാനുള്ള വരവു കർഷകർക്ക് ദുരിതമാണ്. പടക്കം പൊട്ടിച്ചും മറ്റും ഇവയെ അകറ്റാനുള്ള ശ്രമങ്ങൾ പലപ്പോഴും വേണ്ടത്ര ഫലവത്താകാറില്ലെന്നു കർഷകർ പറയുന്നു. ശാന്തമായ അന്തരീക്ഷവും നായാട്ടുകാരുടെ ശല്യം ഇല്ലാത്തതുമാണു ഭാരതപ്പുഴയിലേക്കും സമീപത്തെ പാടശേഖരങ്ങളിലേക്കും കൊക്കുകളെയും മറ്റു പക്ഷികളെയും ആകർഷിക്കുന്നതെന്നാണു പക്ഷി നിരീക്ഷകർ പറയുന്നത്.

English Summary:

Cormorants flock to Shornur's Bharathapuzha River as water levels drop, providing a unique spectacle for onlookers. This increase, however, is causing concern for farmers due to the birds' impact on fish populations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com