ADVERTISEMENT

മുടപ്പല്ലൂർ ∙ വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ കൂട്ടപ്പുര വഴി അത്തിക്കുളമ്പിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ഈ റോഡ് യാഥാർഥ്യമായാൽ നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപകാരമാകും. അത്തിക്കുളമ്പിൽ നിന്ന് അണക്കപ്പാറ ഭാഗത്തേക്കു പോകാൻ വളരെ എളുപ്പമാകുമെന്നും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന വഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ വഴിയുടെ ഒരു ഭാഗം ഇടിഞ്ഞ് കാൽനടയ്ക്കു പോലും പറ്റാത്ത സ്ഥിതിയാണ്. മഴക്കാലമായാൽ ദുരിതം കൂടും. പൊതുവഴിയിലെ തടസ്സത്തിനെതിരെ ജനങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. അത്തിക്കുളമ്പിനോടു ചേർന്ന ഭാഗങ്ങളിൽ റോഡിന്റെ സൈഡ് കെട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

Road Repair Needed in Mudappallur: Residents of Mudappallur are demanding immediate road repairs to improve accessibility from Kuttappura to Athikkulumb, a vital route impacting hundreds. The current state of disrepair makes the road impassable in sections and poses a serious safety risk, particularly during the rainy season.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com