റോഡിലേക്ക് കാട്
Mail This Article
×
പേഴുംപാറ ∙ വടശേരിക്കര–ചിറ്റാർ റോഡ് കാട് മൂടുന്നു. ഇഴജന്തുക്കളുടെ ശല്യം മൂലം വഴി നടക്കാൻ പറ്റാത്ത സ്ഥിതി. 2 വർഷം മുൻപ് ഉന്നത നിലവാരത്തിൽ വികസിപ്പിച്ച റോഡാണിത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും വടശേരിക്കര മുതൽ മണിയാർ വരെ വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തിരുന്നില്ല.
റോഡ് നിർമാണത്തിന് അനുവദിച്ച തുകയിൽ 50 ലക്ഷം രൂപ ജല വിതരണ കുഴലുകൾ മാറ്റി സ്ഥാപിക്കുന്നതിനായി വിനിയോഗിക്കേണ്ടി വന്നതാണ് വിനയായത്. ഇതുമൂലം ടാറിങ്ങിനോട് ചേർന്നു വരെ വശങ്ങളിൽ കാടും പടലും വളരുന്നു. കാൽനടക്കാർക്ക് വശം ചേർന്ന് നടക്കാൻ പറ്റില്ല. സമീപ പുരയിടങ്ങളിൽ നിന്നുള്ള പടലും റോഡിൽ നിറയുകയാണ്. അടിയന്തരമായി കാട് തെളിച്ച് റോഡ് വൃത്തിയാക്കുകയാണ് ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.