സർക്കാർ ഓഫിസുകളുടെ വാടക കുടിശിക 1.56 കോടി രൂപ; ദയവുചെയ്തു റവന്യു ടവറിനെ രക്ഷിക്കണം

Mail This Article
തിരുവല്ല ∙ വാടകക്കുടിശികയിൽ തളർന്നു റവന്യൂ ടവർ. സർക്കാർ ഓഫിസുകളുടെ മാത്രം ഇതുവരെയുള്ള കുടിശിക 1.56 കോടി രൂപയാണ്. വാടക കിട്ടാതായതോടെ ജീവനക്കാർക്കു ശമ്പളം നൽകാൻ പോലും കഴിയുന്നില്ല. 40 ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന തിരുവല്ലയിലെ ഓഫിസിൽ ഇപ്പോഴുള്ളത് 2 സ്ഥിരം ഉദ്യോഗസ്ഥർ മാത്രം. ടവറിലെ ലിഫ്റ്റ് ഓപ്പറേറ്ററും ഇലക്ട്രീഷ്യനും എല്ലാം ഒരാൾ തന്നെ. 24 സർക്കാർ ഓഫിസുകളാണു വാടക കുടിശിക വരുത്തിയിരിക്കുന്നത്. ടവറിനു വേണ്ടി സ്ഥലം വിട്ടുനൽകിയതിന്റെ പേരിൽ താലൂക്ക് ഓഫിസാണ് കുടിശിക കൂടുതലും നൽകാനുള്ളത്. 3066034 രൂപ.
തിരുവല്ല വില്ലേജ് ഓഫിസ് 6.1 ലക്ഷം രൂപയും. 2020 ജൂലൈ മുതലുളള വാടകയാണിത്. ടവറിൽ പ്രവർത്തിക്കുന്ന 3 കോടതികൾ നൽകാനുള്ളത് 66 ലക്ഷത്തോളം രൂപയാണ്. മോട്ടർ വാഹനവകുപ്പ് 1332997 രൂപയാണ് നൽകാനുള്ളത്. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഫീസ് 971143 രൂപയും, അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫിസ് 116160 രൂപയും നൽകാനുണ്ട്.കൊമേഴ്‌സ്യൽ ടാക്‌സസ്-13764, പൊലീസ്-5801, അഡീഷണൽ ഗവ. പ്ലീഡർ-191232,
മേജർ ഇറിഗേഷൻ-65445, മൈനർ ഇറിഗേഷൻ-365677, ഇൻഡസ്ട്രീസ് ഓഫീസ്-281967, ലേബർ ഓഫിസ്-133060, ലീഗൽ മെട്രോളജി-290176, കൊമേഴ്‌സ്യൽ ടാക്‌സ് ഓഫിസ്-140319, പട്ടികജാതി വികസന വകുപ്പ് ഓഫിസ്- 89670, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-339222, താലൂക്ക് സപ്ലൈ ഓഫിസ്-259803 എന്നിവരാണ് മറ്റു വാടകക്കുടിശികക്കാർ.സർക്കാർ ഓഫിസുകൾക്ക് 5 വർഷത്തേക്കാണ് വാടക കരാർ. ഇതുകഴിഞ്ഞ് പുതുക്കുമ്പോൾ മൂന്നിലൊന്ന് വാടകകൂടി കൂട്ടും. മറ്റ് വാടകക്കാർക്ക് 3 വർഷത്തിലൊരിക്കൽ 20 ശതമാനമാണ് വർധന. കോവിഡ് മൂലം 2020-ൽ മൂന്നുമാസത്തേയും കഴിഞ്ഞ വർഷം രണ്ടുമാസത്തേയും വാടകയിൽ സർക്കാർ നിർദ്ദേശ പ്രകാരം ഇളവുനൽകി. എന്നാൽ സർക്കാർ ഓഫിസുകൾക്ക് ഇളവ് നൽകിയിട്ടുമില്ല