ചെറുമലയിൽ മിനി എംസിഎഫ് സ്ഥാപിച്ചു

Mail This Article
പന്തളം ∙ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33-ാം വർഡിൽപെട്ട ചെറുമല താഴെ ഭാഗത്ത് മിനി എംസിഎഫ് സ്ഥാപിച്ചു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ യു.രമ്യ, സ്ഥിരം സമിതി അധ്യക്ഷരായ കെ.സീന, കൗൺസിലർമാരായ ആർ.ബിന്ദുകുമാരി, സൗമ്യ സന്തോഷ്, സെക്രട്ടറി ഇ.ബി.അനിത എന്നിവർ പങ്കെടുത്തു.
16 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നഗരസഭാ പരിധിയിൽ മാലിന്യ നിർമാർജനം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം എംസിഎഫുകളിൽ സൂക്ഷിച്ചു തരം തിരിച്ചു ക്ലീൻ കേരളയ്ക്ക് കൈമാറാനാണ് പദ്ധതി. 15 വാർഡുകളിൽ മിനി എംസിഎഫുകൾ സ്ഥാപിക്കുമെന്നും ഇതിനുള്ള ജോലികൾ തുടങ്ങിയെന്നും നഗരസഭാ അധ്യക്ഷ അറിയിച്ചു.