ADVERTISEMENT

പത്തനംതിട്ട ∙ ബെംഗളൂരു– പത്തനംതിട്ട കെഎസ്ആർടിസി സ്വിഫ്റ്റ് എസി ഫാസ്റ്റ് ബസിന്റെ സമയം മാറ്റി. ഇനി മുതൽ ബെംഗളൂരുവിൽ നിന്നു വൈകിട്ട് 5ന് പുറപ്പെടും. ബെംഗളൂരുവിൽ നിന്നു രാത്രി 8.30ന് ആയിരുന്നു നേരത്തെ പുറപ്പെട്ടിരുന്നത്. ഇത് ഉച്ചയ്ക്ക് 12ന് ശേഷമാണ് പത്തനംതിട്ട എത്തിയിരുന്നത്. അറ്റകുറ്റപ്പണികൾ തീർക്കാൻ ഇതുമൂലം ആവശ്യത്തിനു സമയം ലഭിക്കാതെ വന്നു. മിക്ക ദിവസവും മുഴുവൻ പണിയും തീർക്കാൻ കഴിയാതെ വന്നു. ഈ സാഹചര്യത്തിലാണ് സമയം മാറ്റണമെന്ന ആവശ്യം ഉയർന്നത്.

പുതിയ സമയം അനുസരിച്ച് വൈകിട്ട് 5ന് ബെംഗളൂരു സാറ്റ്‌ലൈറ്റ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന ബസ് 5.30ന് മഡിവാള, 8.25ന് സേലം, രാത്രി 11.35ന് കോയമ്പത്തൂർ, 12.35ന് പാലക്കാട്, പുലർച്ചെ 2.05ന് തൃശൂർ വഴി രാവിലെ 7.10ന് പത്തനംതിട്ട എത്തും. പത്തനംതിട്ട നിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് രാത്രി 12.10ന് പാലക്കാട്, 1.10ന് കോയമ്പത്തൂർ, പുലർച്ചെ 4ന് സേലം, രാവിലെ 6ന് ഹൊസൂർ വഴി രാവിലെ 7.25ന് ബെംഗളൂരു എത്തും. വിഷു, ഈസ്റ്റർ, ചെറിയ പെരുന്നാൾ പ്രമാണിച്ച് ബെംഗളൂരുവിൽ നിന്നു നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ വലിയ തിരക്കാണ് ബസുകളിൽ. റിസർവേഷൻ കിട്ടാനില്ല. തിരക്ക് കൂടിയതോടെ സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്.

English Summary:

KSRTC Swift AC Fast Bus timings have changed. The bus now departs Bengaluru at 5 PM for Pathanamthitta.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com