ADVERTISEMENT

പെരുമ്പെട്ടി∙ചിറക്കപ്പാറക്കടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചു, ആറ്റിലെ പൈലിങ് പുരോഗമിക്കുന്നു.കോട്ടയം പത്തനംതിട്ട ജില്ലകളിലെ കോട്ടാങ്ങൽ – വെള്ളാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു മണിമലയാറിനു കുറുകെ നിർമിക്കുന്ന പാലമാണിത്. മഴക്കാലം ആരംഭിക്കുന്നതിനു മുൻപു പൈലിങ് ജോലികൾ പൂർത്തിയാക്കി മഴക്കാലത്ത് തടസ്സമില്ലാതെ സ്പാൻ നിർമാണ ജോലികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

20.22 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പാലത്തിന് 17 കോടി രൂപയാണ് അനുവദിച്ചത്.അന്തിമ സാങ്കേതിക അനുമതി ലഭിച്ചു .151.6 മീറ്റർ നീളത്തിൽ 11.05 മീറ്റർ വീതിയിലുമുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണു ടാറിങ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമാണു പദ്ധതിയിൽ. ഇരുജില്ലകളിൽ നിന്നു പത്തനാട്, വെള്ളാവൂർ കാനം, കൊടുങ്ങൂർ, മല്ലപ്പള്ളി, വായ്പൂര് കോട്ടാങ്ങൽ, ചുങ്കപ്പാറ, എരുമേലി മേഖലയിലേക്ക് ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ ഇതിലൂടെ എത്തിപ്പെടാൻ കഴിയും എന്നതാണു പ്രത്യേകത.

English Summary:

Chirakkapparakadavu bridge construction in Perumbetti has commenced with piling work underway. The ₹20.22 crore bridge will significantly improve connectivity between Kottayam and Pathanamthitta districts in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com