ADVERTISEMENT

വർക്കല∙ അയന്തി പന്തുവിളയിൽ വീടിന് തീപിടിച്ചു കുടുംബത്തിലെ അഞ്ചു പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. കാർപോർച്ചിൽ നിന്നു തീപടരുന്ന ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണക്യാമറകളിൽ നിന്നു വ്യക്തമാണെങ്കിലും ഇവിടെ നിന്നു തന്നെയാണോ ആദ്യം തീപടർന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണം നടക്കുന്നത്. വീടിന്റെ താഴത്തെ നില തന്നെയാണ് അഗ്നിബാധ ആദ്യ ഉറവിടം എന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണം നീങ്ങുന്നത്.

trivandrum-forensic-officers
വർക്കല അയന്തി പന്തുവിളയിൽ തീപടർന്നു കുടുംബാംഗങ്ങൾ മരിച്ച സംഭവത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ദൻ ഡോ.ബാലറാമും സംഘവും കഴിഞ്ഞദിവസം വീട് സന്ദർശിച്ചപ്പോൾ

ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് വിഭാഗം ഇതിനകം പലതവണ വീട് പരിശോധിച്ചു ഇതിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ്. വീടിന്റെ താഴത്തെ ഹാൾ അല്ലെങ്കിൽ കാർപോർച്ച് ഇതിലൊരിടത്ത് നിന്നാണ് തീ ആദ്യം പടർന്നതെന്നു കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിൽ കഴിഞ്ഞ ദിവസവും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.

നിഹുലിന് ശസ്ത്രക്രിയ നടത്തിയേക്കും 

അയന്തി പന്തുവിളയിൽ വീടിന് തീപിടിച്ചു ഗുരുതരാവസ്ഥയിൽ പരുക്കേറ്റ ആശുപത്രിയിൽ കഴിയുന്ന നിഹുലിനെ വെന്റിലേറ്ററിൽ നിന്നു മാറ്റുന്നതിന് മുന്നോടിയായി ശസ്ത്രക്രിയ നടത്താനുള്ള ശ്രമം തുടങ്ങി. ട്യൂബ് വഴി ഓക്സിജൻ നേരിട്ടു നൽകാനുള്ള പ്രക്രിയയുടെ ഭാഗമായാണിത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുന്ന നിഹുലിന്റെ ആരോഗ്യനില തൃപ്തികരമെന്ന സൂചനയാണ് ബന്ധുക്കൾക്ക് ഇതുവരെ ലഭിക്കുന്നത്.

സംസ്കാര ചടങ്ങ് വൈകുമെന്നു സൂചന

അയന്തി പന്തുവിളയിൽ കുടുംബം പൊള്ളലേറ്റു മരിച്ച സംഭവത്തിൽ അഞ്ചു പേരുടെയും സംസ്കാരം വീണ്ടും വൈകുമെന്ന വിവരമാണ് കുടുംബാംഗങ്ങൾ നൽകുന്നത്. അപകടത്തിൽ മരിച്ച അഭിരാമിയുടെ പിതാവ് സെൻ നടേശൻ ലണ്ടനിൽ നിന്നു പുറപ്പെടാനുള്ള യാത്രാതടസ്സമാണ് കാരണമായി പറയുന്നത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ദാരുണ സംഭവത്തിന്റെ പിറ്റേന്നു മുഴുവൻ പേരെയും കുടുംബവീട്ടു വളപ്പിൽ ഒരുമിച്ചു സംസ്കാരിക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നു.

എന്നാൽ യാത്രാതടസ്സം നേരിടുന്ന സെൻ നടേശന്റെ സന്ദേശം വന്നതോടെ അനിശ്ചിതത്വമായി. കഴിഞ്ഞദിവസം നടക്കുമെന്നു കരുതിയ ചടങ്ങുകൾ മാറ്റി വെയ്ക്കേണ്ട സാഹചര്യമുണ്ടായി. സെൻ നടേശൻ നാട്ടിലെത്താനുള്ള ശ്രമം തുടരുന്ന സാഹചര്യത്തിൽ കാത്തിരിക്കാനാണ് നിലവിലെ ബന്ധുക്കളുടെ തീരുമാനം. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് മരിച്ച കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com