ADVERTISEMENT
കന്യാകുമാരി ∙ തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ 6 മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശന അനുമതി നൽകിയതായി അധികൃതർ അറിയിച്ചു. കന്യാകുമാരിയിൽ വിവേകാനന്ദ സ്മാരകത്തിന് സമീപത്തുള്ള തിരുവള്ളുവർ പ്രതിമയിൽ ഒരു കോടി രൂപ ചെലവിൽ രാസലേപനം പൂശുന്ന പണി കഴിഞ്ഞ ജൂണിൽ തുടങ്ങി ജനുവരിയിൽ അവസാനിച്ചിരുന്നു. പണി പൂർത്തിയായെങ്കിലും സന്ദർശകർക്ക്  തിരുവള്ളുവർ പ്രതിമ സന്ദർശിക്കാൻ പ്രവേശന അനുമതി നൽകിയിരുന്നില്ല. പൂംപൂകാർ ഷിപ്പിങ് കോർപറേഷനാണ് വിവേകാനന്ദ സ്മാരകത്തിലേക്കും, തിരുവള്ളുവർ പ്രതിമയിലേക്കും ബോട്ട് സർവീസ് നടത്തുന്നത്.  രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com