മഴയിൽ കുളിച്ച് നഗരം; വെള്ളക്കെട്ട് രൂപപ്പെട്ടും കാറ്റിൽ മരങ്ങൾ കടപുഴകിയും ഗതാഗത തടസം

Mail This Article
തിരുവനന്തപുരം ∙ ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടും കാറ്റിൽ മരങ്ങൾ കടപുഴകിയും ഗതാഗത തടസം. കടപുഴകിയ മരങ്ങൾ റോഡിലേക്ക് വീണാണ് ഗതാഗതം തടസപ്പെട്ടത്. വൈദ്യുതി, ടെല ഫോൺ ബന്ധവും താറുമാറായി. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടി. ശക്തമായ കാറ്റിൽ പിഎംജി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ നിലം പതിച്ചു.
വിമൻസ് കോളജിന് സമീപം, മ്യൂസിയം ജംക്ഷൻ, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിനു സമീപം, പിടിപി നഗർ, നന്താവനം ഏആർ ക്യാംപിന് അടുത്ത് , കോട്ടൺ ഹിൽ സ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് മരങ്ങൾ റോഡിലേക്ക് വീണ്ടത്. ചെങ്കൽച്ചൂളയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി തടസങ്ങൾ നീക്കം ചെയ്തു.