ADVERTISEMENT

തിരുവനന്തപുരം∙ മുൻ അംബാസിഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ വൈസ് ചെയർമാനുമായ ടി പി ശ്രീനിവാസൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലം എൻഡിഎ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായി ചുമതലേറ്റു. കഴിഞ്ഞ പത്തു വർഷത്തെ രാജ്യത്തിന്റെ വികസന പുരോഗതി സംരക്ഷിക്കാൻ മോദി സർക്കാരിന്റെ ഭരണത്തുടർച്ച അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാറ്റമുണ്ടാക്കാൻ പ്രാപ്തിയുള്ള ആളാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. ഇവിടെ പുരോഗതി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com