ADVERTISEMENT

കാട്ടാക്കട ∙ പട്ടണ വികസനത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാത പഠനത്തിനു ഉത്തരവായി. 100 കോടി രൂപയാണ് കാട്ടാക്കട പട്ടണ വികസനത്തിനു സർക്കാർ അനുവദിച്ചത്. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനാണ് പഠന ചുമതല.45 ദിവസത്തിനകം പഠനം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. ഇത് സംബന്ധിച്ച വിജ്ഞാപനമിറങ്ങി. പെരുംകുളം,കുളത്തുമ്മൽ,വീരണകാവ് വില്ലേജുകളിൽ ഉൾപ്പെട്ട 35സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന 1.57 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ഭൂമി ഏറ്റെടുക്കൽ, സാമൂഹിക ആഘാത പഠനം തുടങ്ങി ആദ്യ ഘട്ടത്തിലെ പ്രവൃത്തികൾക്ക് 41.46 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വികസനത്തിനു വേണ്ട ഭൂമിയുടെ അതിർത്തി നിർണയിച്ച് കല്ലിടൽ പൂർത്തിയാക്കി. മരാമത്ത്,റവന്യു സംയുക്ത പരിശോധന കഴിഞ്ഞു.

ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ നിലവിലുള്ള വ്യാപാര സ്ഥാപനങ്ങൾ, വീട്, മറ്റ് നിർമിതികൾ എന്നിവയുടെ മൂല്യം  നിർണയിക്കും. ഈ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ച ശേഷം,വില നിർണയവും ഒപ്പം ഉടമകളുടെ ഹിയറിങ് നടക്കും. ഇതിനു ശേഷം ഭൂമിക്കും മറ്റ് നിർമിതികൾക്കും പണം നൽകി സർക്കാർ ഏറ്റെടുക്കും. ഒരു വർഷത്തിനുള്ളിൽ പട്ടണ നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com