ADVERTISEMENT

വിഴിഞ്ഞം∙ രാജ്യാന്തര തുറമുഖത്ത് യാർഡിനു പുറത്തേക്കുള്ള കണ്ടെയ്നർ നീക്കങ്ങൾക്കായി റീച് സ്റ്റാക്കർ എന്ന പുതിയ തരം മൊബൈൽ ക്രെയ്നുകൾ ചൈനയിൽ നിന്നെത്തി. കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളുടെ നീക്കത്തിന് ഷിപ്പ് ടു ഷോർ, യാർഡ് ക്രെയ്നുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവയ്ക്ക് യാർഡിന് പുറത്തേക്കു കണ്ടെയ്നർ നീക്കം സാധ്യമല്ലാത്തതിനാലാണ് പുതിയ സംവിധാനം. റീച് സ്റ്റാക്കർ എത്തിയതോടെ കണ്ടെയ്നറുകൾ യാർഡിന് പുറത്തുള്ള നിശ്ചിത സ്ഥാനത്തേക്ക് എത്തിക്കാനാകും. മികച്ച ചലനക്ഷമത, ഉയർന്ന ഭാര വാഹക ശേഷി എന്നിവ ഇവയുടെ പ്രത്യേകതകളാണെന്നു തുറമുഖ അധികൃതർ പറഞ്ഞു. ക്രെയ്ൻ ക്യാബിനിലിരുന്നുള്ള ഓപ്പറേറ്ററാണ് പ്രവർത്തനം നിയന്ത്രിക്കുക. ഇഷ്ടാനുസരണം നീങ്ങി മുന്നിലെ ക്ലിപ്പുകളിൽ കണ്ടെയ്നർ ഉയർത്തി നിശ്ചിത സ്ഥാനങ്ങളിൽ എത്തിക്കും. ആദ്യഘട്ട പ്രവർത്തനത്തിനു 4 റീച് സ്റ്റാക്കറുകളാണ് വേണ്ടത്. ഇവയിൽ രണ്ടെണ്ണമാണ് കഴിഞ്ഞ ദിവസം എത്തിയത്. ശേഷിച്ചവ വരും ദിവസങ്ങളിൽ എത്തും.

പുതിയ ടഗും എത്തി
വിഴിഞ്ഞം∙തുറമുഖത്ത് കപ്പലുകളെ ബെർത്തിൽ എത്തിക്കുന്ന ദൗത്യം നിർവഹിക്കാൻ വിഴിഞ്ഞത്തേക്ക് അനുവദിച്ച നാലാമത്തെ ഡോൾഫിൻ ടഗും എത്തി. ഡോൾഫിൻ–29 ആണ് കഴിഞ്ഞ ദിവസം തുറമുഖ ബെയ്സിനിൽ എത്തിയത്. നിലവിൽ 3 ഡോൾഫിൻ ടഗുകളും നാലാമതായി ഓഷ്യൻ സ്പാർക്കിൾ എന്ന താൽക്കാലിക ടഗും ആണ് ദൗത്യത്തിനായി ഉണ്ടായിരുന്നത്. ഡോൾഫിൻ –29 വന്നതോടെ താൽക്കാലിക ടഗ് വിഴിഞ്ഞത്തു നിന്നു യാത്രയായി. ഡോൾഫിൻ–29 കൂടാതെ ഡോൾഫിൻ–26, 27, 28, എന്നീ ടഗുകളാണുള്ളത്. കണ്ടെയ്നർ കപ്പലുകളെ കപ്പൽ പാതയിൽ നിന്നു ബെർത്തിലേക്ക് എത്തിക്കുന്ന വഴികാട്ടൽ ദൗത്യമുൾപ്പെടെയുളള അകമ്പടി–സുരക്ഷ ദൗത്യ ചുമതലയാണ് ടഗുകൾക്കുള്ളത്.

English Summary:

Reach Stacker cranes have arrived at Vizhinjam International Seaport from China to facilitate efficient container movement outside the yard. These cranes offer excellent maneuverability and high load-carrying capacity, optimizing cargo operations at the port.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com